ബുള്ളറ്റിനെ തോൽപ്പിക്കാൻ അവഞ്ചർ 400

Bajaj Avenger, Representative Image

സ്പോർടി ക്രൂസറായ ഡോമിനറിന് പിന്നാലെ അവഞ്ചറിനും 400 സിസി എൻ‌ജിനുമായി ബജാജ് എത്തുന്നു. റോയൽ എൻഫീൽഡ് ക്ലാസിക്ക്, തണ്ടർബേർഡ് തുടങ്ങിയ ക്രൂസർ‌ ബൈക്കുകളോട് മത്സരിക്കാനാണ് പുതിയ അവഞ്ചർ‌ പുറത്തിറക്കുന്നത്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡോമിനറിൽ ഉപയോഗിക്കുന്ന 373 സിസി എൻജിൻ തന്നെയാകും അവഞ്ചർ 400നും.

ഡോമിനറിലെ ഡി ടി എസ് ഐ ട്രിപ്പിൾ സ്പാർക്ക് ഫോർ വാൽവ് സിംഗിൾ സിലിണ്ടർ 373 സിസി ഓവർ സ്്ക്വയർ ബോർ എൻജിന് 8000 ആർ പി എമ്മിൽ 34.5 ബി എച്ച് പി കരുത്തും 8500 ആർ പി എമ്മിൽ 35 എൻ എം ടോർക്കുമുണ്ട്. അവഞ്ചർ 150 സിസി, 220 സിസി വകഭേദങ്ങൾക്ക് ലഭിച്ച ജനപ്രീതിയാണ് ബൈക്കിന്റെ കരുത്തു കൂടിയ വകഭേദം പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ബുള്ളറ്റിനെ കൂടാതെ‌ യുണേറ്റഡ് മോട്ടോഴ്സിന്റെ ക്രൂയിസർ ബൈക്കുകളോടും പുതിയ ക്രൂയിസർ മത്സരിക്കുമെന്ന് കമ്പനി പറയുന്നു.