ജിമിക്കി താളങ്ങളൊഴിഞ്ഞ് പുതിയ ‘ചങ്ങാതി’ക്കൊപ്പം ഷാൻ റഹ്മാൻ

Shaan Rahman

മലയാളത്തിന്റെ യുവ സംഗീതസംവിധായകരിൽ പ്രമുഖനാണ് ഷാൻ റഹ്മാൻ. അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായി ഷാൻ റഹ്മാൻ. ജിമിക്കി കമ്മലിന്റെ വിജയം ആഘോഷിക്കാൻ ഷാൻ മിനി കൂപ്പർ സ്വന്തമാക്കിരിക്കുന്നു. 

ബിഎം‍ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ കൂപ്പർ ഡി എന്ന വാഹനമാണ് ഷാൻ റഹ്മാൻ സ്വന്തമാക്കിയത്.  മിനിയുടെ നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് കൂപ്പർ ഡി.  കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണക്കിയാണ് വാഹനത്തിനെ പുറത്തിറക്കിയത്. 

പൂർണ്ണമായും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന കൂപ്പർ ഡിയിൽ 1.5 ലിറ്റര്‍ 3-സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 114 എച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 270 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 9.2 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 32 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില