യൂബറിലെ എട്ടു കിലോമീറ്റർ യാത്രയ്ക്ക് 9 ലക്ഷം രൂപ

Uber Taxi

ലോകവ്യാപകമായി ഓൺലൈൻ ടാക്സികൾ ജനപ്രിയമാകുകയാണ്. ടാക്സി ലഭിക്കാനുള്ള എളുപ്പവും കുറഞ്ഞ നിരക്കുകളുമാണ് യൂബർ പോലുള്ള ഓൺലൈൻ ടാക്സികളെ ജനപ്രിയമാക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ഓൺലൈൻ ടാക്സികൾ യാത്രക്കാർക്കു പണി കൊടുക്കാറുണ്ട് അത്തരത്തിലൊരു സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ.

Uber Taxi

കാനഡയിലാണ് സംഭവം നടന്നത്. ഏകദേശം എട്ടു കിലോമീറ്റർ വരുന്ന ചെറിയ യാത്രയ്ക്കു യൂബറിന്റെ ബിൽ 18518 കനേഡിയൻ ഡോളർ അതായത് ഏകദേശം 9.29 ലക്ഷം രൂപ. 12 മുതൽ 16 ഡോളർ വരെ നിരക്കു വരുന്നിടത്താണ് 18,518 ഡോളർ വരുന്നത്. പണികിട്ടിയ യുവാവിന്റെ സുഹൃത്ത് സംഗതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണു സംഭവം ഹിറ്റായത്. 

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വൈറൽ ആയതോടെ യുവാവിന് പണം തിരിച്ചു നൽകി തടിയൂരിയിക്കുകയാണ് യൂബർ. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് ഇത്രയധികം തുക ബിൽ വന്നതെന്നും യുവാവിനു പണം തിരികെ നൽകിയെന്നും കമ്പനി പറയുന്നു. സമാനമായൊരു സംഭവം നേരത്തെ മുംബൈയിലും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. അന്നു യുവാവിന് പണം തിരികെ നൽകിയതിനൊപ്പം ചില  ഫ്രീ റൈഡ് കൂപ്പണുകളും കമ്പനി നൽകിയിരുന്നു.