ഇന്ത്യയിൽ കാർ വില കൂട്ടുമെന്നു ഫോക്സ‌വാഗനും

Volkswagen Tiguan

ജർമൻ കാർ നിർമാതാക്കളായ ഫോക്സ‌വാഗനും ഇന്ത്യയിലെ മോഡൽ ശ്രേണിയുടെ വില വർധിപ്പിച്ചു. വിവിധ മോഡലുകളുടെ വിലയിൽ 20,000 രൂപയുടെ വരെ വർധനയാണ് ജനുവരിയിൽ പ്രാബല്യത്തിലെത്തുകയെന്നും കമ്പനി അറിയിച്ചു.

ആഗോള ഉൽപന്ന വിലകളിൽ നേരിടുന്ന ചാഞ്ചാട്ടവും അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധനയുമൊക്കെയാണ് വാഹന വില കൂട്ടാതെ മറ്റു മാർഗമില്ലെന്ന സാഹചര്യം സൃഷ്ടിച്ചതെന്ന് ഫോക്സ‌വാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ സ്റ്റീഫൻ നാപ് വിശദീകരിച്ചു. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

‘ടിഗ്വ’ന്റെയും ‘പസറ്റി’ന്റെയും അവതരണത്തോടെ ഫോക്സ‌വാഗന് ഇന്ത്യയിൽ എല്ലാ വാഹന വിഭാഗങ്ങളിലും സാന്നിധ്യമായിട്ടുണ്ട്.