മാരുതി കാറുകളുടെ വില കൂടി

Brezza

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റ‍ഡ് കാറുകളുടെ വില വർദ്ധിപ്പിച്ചു. വിവിധ മോഡലുകളിലായി 1700 രൂപ മുതൽ 17000 രൂപ വരെയാണ് വില വർധനവ്. ഈ മാസം പത്തു മുതൽ വർധനവ് നിലവിൽ വന്നു എന്നാണ് മാരുതി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഓൾട്ടോ മുതൽ എസ് ക്രോസ് വരെയുള്ള മോഡലുകളിലാണ് വില വർധനവ് പ്രാബല്യത്തിൽ വരുക.

നേരത്തെ പുതിയ ചരക്ക്, സേവന നികുതി (ജി എസ് ടി) നിലവിൽ വന്നതിനെ തുടർന്ന് വിവിധ മോഡലുകളുടെ വില മൂന്നു ശതമാനം വരെ മാരുതി കുറച്ചിരുന്നു. ജിഎസ്ടിയിൽ ലഭിച്ച ഇളവുകൾ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വില കുറച്ചത്. ‌എന്നാൽ ജി എസ് ടി നിലവിൽ വന്നപ്പോൾ സ്മാർട് ഹൈബ്രിഡ് ‘സിയാസ്’ ഡീസൽ, സ്മാർട് ഹൈബ്രിഡ് ‘എർട്ടിഗ’ ഡീസൽ എന്നിവയുടെ വില ഉയർത്തുകയും ചെയ്തിരുന്നു. ലഭിച്ചിരുന്ന നികുതി ഇളവുകൾ പിൻവലിച്ച സാഹചര്യത്തിലായിരുന്നു ഈ വിലവർധനവ്.