ഓട്ടോ എക്‌സ്‌പൊയില്‍ ഗംഭീര വരവേല്‍പ്പ്; മാരുതിയെ ലക്ഷ്യം വെച്ച് കിയ നേരത്തെ എത്തുമോ ?

Kia SP

ഉത്തരകൊറിയയില്‍ നിന്നെത്തി ഇന്ത്യക്കാരുടെ പ്രിയ കമ്പനിയായി മാറിയ ഹ്യുണ്ടേയ് ചരിത്രം ആവര്‍ത്തിക്കാന്‍ കിയയും എത്തുന്നു. കിയയുടെ ഇന്ത്യയിലെ ആദ്യ ഓട്ടോഎക്‌സ്‌പൊയില്‍ ലഭിച്ച അതിഗംഭീര പ്രതികരണം കിയയുടെ വരവ് നേരത്തെയാക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പൊയില്‍ അവതരിപ്പിച്ച എസ് യു വി കണ്‍സെപ്റ്റായ എസ് പിയുടെ പ്രൊഡക്ഷന്‍ മോഡലുമായിട്ടാണ് എത്തുക.

ഹ്യുണ്ടേയ് ക്രേറ്റ, മാരുതി എസ് ക്രോസ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഭീഷണിയുമായി എത്തുന്ന എസ് പിയെ ഉടന്‍ തന്നെ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഇന്റീരിയറും പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന എസ് പിയുടെ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.പി കോണ്‍സപ്റ്റ് കാറുള്‍പ്പെടെ 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോള തലത്തില്‍ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓട്ടോ എക്‌സ്‌പൊയില്‍ എസ്.പി കോണ്‍സെപ്റ്റിനോടോപ്പം കിയയുടെ ആഗോളതലത്തിലുള്ള കാറുകളുടെ പ്രദര്‍ശനവും നടത്തിരുന്നു.

ഇന്ത്യന്‍ പാരമ്പര്യത്തെയും നൂതനമായ സാങ്കേതിക വിദ്യയുടെയും പ്രചോദനം ഉള്‍കൊണ്ട് രൂപകൽപന ചെയ്തിട്ടുള്ള കിയ എസ്.പി കോണ്‍സെപ്റ്റിലുടെ ഭാവിയില്‍ പുതിയ എസ് യു വി വിപണിയിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണിയിലെ ആഗോള വിജയം ഇന്ത്യയിലും ആവര്‍ത്തിക്കുവാനാണ് കിയ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വിപണിയിലേയ്ക്ക് കടക്കുന്നതിന്റെ അഭിമാനത്തിലാണ് കിയ മോട്ടോഴ്‌സ്. ലോകോത്തര ഉൽപന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതോടൊപ്പം ഇന്ത്യന്‍ വാഹന വ്യവസായ രംഗത്ത് പുതിയ നിലവാരം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് കിയ മോട്ടേഴ്‌സ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ഹാന്‍ വൂ പാര്‍ക്ക് വ്യക്തമാക്കിയിരുന്നു.