പടം സൂപ്പര്‍ഹിറ്റ്, സംവിധായകന് ഇന്നോവ സമ്മാനിച്ച് സൂര്യ

സൂര്യ സിനിമകളുടെ സ്ഥിരം ചേരുവകളില്‍ നിന്ന് മാറി കോമഡിക്കും റൊമാന്‍സിനുമെല്ലാം പ്രാധാന്യം നല്‍കി സൂര്യ എന്ന നായകനെ തിരികെ തന്ന ചിത്രമായിരുന്ന താനാ സേര്‍ന്ത കൂട്ടം. അങ്ങനെയൊരു സൂര്യയെ കാണാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് വലിയൊരു ആഘോഷമായിരുന്ന വിഘ്‌നേഷ് ശിവന്റെ ടിഎസ്‌കെ.

തെന്നിന്ത്യയെ മുഴുവന്‍ സൊടക്ക് മേലെ സൊടക്ക് പോട വെച്ച മികച്ചൊരു ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ സംവിധാകയന് ഇന്നോവ സമ്മാനിച്ചിരിക്കുകയാണ് നടൻ സൂര്യ. നേരത്തെ സിങ്കം 3 വിജയം ആഘോഷിക്കാൻ സംവിധായകന് ടൊയോട്ട ഫോർച്ച്യൂണർ സൂര്യ സമ്മാനിച്ചിട്ടുണ്ട്.

ടൊയോട്ടയുടെ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേക പതിപ്പായ ടൂറിങ് സ്‌പോര്‍ടാണ് സംവിധായകന് സൂര്യ സമ്മാനിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ടൊയോട്ട പുറത്തിറക്കിയ വാഹന പതിപ്പാണ് ടൂറിങ് സ്‌പോര്‍ട്ട്. കിടിലന്‍ സ്‌റ്റൈലിലെത്തിയ ഈ ഇന്നോവ ക്രിസ്റ്റ ഏറെ ജനപ്രീതി ആകര്‍ഷിച്ചിരുന്നു. 

ടൂറിങ് സ്‌പോര്‍ട്‌സിന് കരുത്തേകുന്നത് 2.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 3,400 ആര്‍ പി എമ്മില്‍ 148 പി എസ് വരെ കരുത്തും 1,400 - 2.800 ആര്‍ പി എമ്മില്‍ 343 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും ഈ എന്‍ജിന്. 19.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.