റെനഗേഡിന് താഴെ ചെറു എസ് യു വിയുമായി ജീപ്പ്, ഭീഷണിയാകുക മാരുതി ബ്രെസയ്ക്ക്

Jeep Small SUV, Image Source: autodesignmagazine.com

അമേരിക്കൻ യൂവി നിർമാതാക്കളായ ജീപ്പിന്റെ ഏറ്റവും ചെറിയ വാഹനമാണ് റെനഗേഡ്. ഫിയറ്റിന്റെ എസ്‌സിസിഎസ് പ്ലാറ്റ്ഫോമിൽ നിർമിച്ച ഈ ചെറു എസ് യു വി സൂപ്പർഹിറ്റായി മാറി. 2014 ല്‍ പുറത്തിറങ്ങിയ റെനഗേഡിന്റെ കുഞ്ഞനിയനുമായി ജീപ്പ് എത്തുന്നു. ഫീയറ്റ് പാണ്ടയുടെ മിനി പ്ലാറ്റ്ഫോമിലാണ് പുതിയ ചെറു എസ് യു വി ജീപ്പ് നിർമിക്കുക.

ജീപ്പ് മേധാവി തന്നെയാണ് പുതിയ പ്ലാറ്റ് ഫോമിൽ എൻട്രി ലെവൽ വാഹനം നിർമിക്കുന്നതിന്റെ സൂചന നല്‍കിയത്. യൂറോപ്പും ലാറ്റിൻ അമേരിക്കയുമായിരിക്കും വാഹനത്തിന്റെ പ്രധാന വിപണി. ജീപ്പിന്റെ അടുത്ത അ‍ഞ്ചുവർഷം പദ്ധതികൾ പ്രഖ്യാപിക്കുന്ന ജൂൺ ഒന്നിന് പുതിയ വാഹനത്തെപ്പറ്റിയും പ്രഖ്യാപനമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

‌തുടക്കത്തിൽ യുറോപ്പിലും തുടർന്ന് ലാറ്റിൽ അമേരിക്കയും പുറത്തിറങ്ങുന്ന വാഹനം ഇന്ത്യയിലും എത്തിയേക്കാം. ഉടൻ ഇന്ത്യയിലെത്തുന്ന റെനഗേഡിന് ശേഷം ചെറു എസ് യു വി ഇന്ത്യയിലെത്തിയേക്കാം. ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോൾ വിറ്റാര ബ്രെസയോടായിരിക്കും വാഹനം പ്രധാനമായും ഏറ്റുമുട്ടുക. ചെറു എസ് യു വികൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന മികച്ച പ്രചാരം ജീപ്പിനെ കൂടുതൽ ഉത്പന്നങ്ങൾ‌ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

Image Source