സ്കൂട്ടറുകാരന് കൈക്കൂലി നൽകാൻ ശ്രമിക്കുന്ന പൊലീസ്– വിഡിയോ

Image Capture From Youtube Video

പൊലീസ് ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി കൊടുന്ന സംഭവങ്ങൾ നാം ധാരാളം കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ ചെക്കിങ്ങിനായി പിടിച്ച ബൈക്ക് യാത്രക്കാരന് കൈക്കൂലി കൊടുക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‌‌ഇന്ത്യ മുഴുവന്‍ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ലക്ഷയ് ആനന്ദ് എന്ന 19 വയസ്സുകാരനാണ് ഈ അനുഭവം ഉണ്ടായത്. മുംബൈയിൽ നിന്ന് ഗോവയ്ക്കുള്ള യാത്രയിലാണ് സംഭവം അരങ്ങേറിയത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ വഴിതെറ്റി ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത എക്സ്പ്രസ് വേയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ എക്‌സ്പ്രസ് വേയിലുള്ള പൊലീസ് പരിശോധനയിൽ തങ്ങൾക്ക് പറ്റിയ തെറ്റ് മനസിലാക്കുകയും പിഴ അടയ്ക്കാൻ തയ്യാറാകുകയും ചെയ്തും. 

എന്നാൽ പിഴ അടച്ച് രസീത് വാങ്ങി പോകാന്‍ നില്‍ക്കവെയാണ് തനിക്ക് പിന്നാലെ നിയമം തെറ്റിച്ചെത്തിയ മറ്റൊരു സ്കൂട്ടർ യാത്രികനിൽ നിന്ന് കൈക്കൂലി വാങ്ങി അയാളെ വിട്ടയയ്ക്കുന്ന കാഴ്ച്ച യുവാവിന്റെ കണ്ണിൽ പെട്ടത്. ഇതു ചോദ്യം ചെയ്തതിനെ തുടർന്ന് പൊലീസുകാരന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ക്യാമറ പകര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞത്. ഇതിനു പിന്നാലെ വീഡിയോ പുറത്തുവിടരുതെന്ന് അപേക്ഷയുമായി കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍ യുവാവിനെ സമീപിക്കുകയായിരുന്നു. വീഡിയോ പുറത്തുവിടാതിരിക്കാൻ പൊലീസുകാരന്‍ ലക്ഷയ്ക്ക് കൈക്കൂലി നല്‍കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ പണം വാങ്ങാന്‍ ലക്ഷയ് കൂട്ടാക്കിയില്ല. ഇതേ തുടർന്നാണ് വിഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ യുവാവ് പുറത്തുവിട്ട ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാവുന്നത്.