റോൾസ് റോയ്സിനെ ആവാഹിച്ച ബുള്ളറ്റ്

Dariasarang – The Supremo

ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയസ്. അത്യാഡംബര സൗകര്യങ്ങളുള്ള ഈ സഞ്ചരിക്കുന്ന കൊട്ടാരം ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ്. ശതകോടീശ്വരന്മാർക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഈ ആഡംബരത്തെ ആധാരമാക്കി ഒരു ബുള്ളറ്റ് പുറത്തിറക്കി മറാത്ത മോട്ടോർസൈക്കിൾസ് എന്ന മൊഡിഫൈയിങ് കമ്പനി. ദരിയസാരങ് – ദ സുപ്രിമോ എന്ന് പേരിട്ടിരിക്കുന്ന ഈ സുന്ദരൻ പൂർവ്വാശ്രമതത്തിൽ ഒരു റോയൽ എൻഫീൽഡ് തണ്ടർബേർഡായിരുന്നു.

Dariasarang – The Supremo

റോൾസ് റോയ്സിന്റെ അത്യാഡംബര മോഡൽ റെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ബൈക്ക് നിർമിച്ചത്. ഇന്ത്യൻ മോട്ടർസൈക്കിൾസിന്റെ ബൈക്കുകളോട് ഒറ്റ നോട്ടത്തിൽ സൂപ്രിമോയ്ക്ക് സാമ്യം തോന്നും. അമേരിക്കൻ ക്രൂസർ ബൈക്കുകളുടെ രൂപഭംഗിയാണ് ഇവന്. വലിയ മുൻഫെയറിങും എൽഇഡി ഹെഡ്‌ലാമ്പും സുപ്രിമോയുടെ പ്രത്യേകതയാണ്. തണ്ടർ‌ബേർഡിന്റെ ബോഡി ഘടകങ്ങൾ അധികം ഉപയോഗിക്കാതെയാണ് ബൈക്ക് മോ‍ഡിഫൈ ചെയ്തത്.

Dariasarang – The Supremo

അക്വാ ബ്ലൂ - ഐവറി ഗ്രേ കളർ തീമിലാണ് ബൈക്ക്. മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകൾ, വലിയ ഫോർക്കുകൾ, ക്രൂസർ ബൈക്കുകളിൽ കാണുന്ന തരത്തിലുള്ള സീറ്റുകൾ എന്നിവ സുപ്രിമോയിലുണ്ട്. പിന്നില്‍ ഇന്ത്യൻ ക്ലാസിക് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന സ്റ്റോറേജ് സ്പെയ്സ്, കസ്റ്റം ഹാന്‍ഡില്‍ബാർ, വലിയ ഫൂട്ട്‌പെഗുകളുൾ ക്രോം മിററുകൾ എന്നിവയും സുപ്രീമോയിൽ കാണാം. നാലു സ്പീക്കറുകളും രണ്ടു ട്വീറ്ററുകളും ഒരു ആംപ്ലിഫയറും അടങ്ങുന്ന ‍ഓഡിയോ സിസ്റ്റവുമുണ്ട്.