ഔഡി ചീഫ് എക്സിക്യൂട്ടിവ് അറസ്റ്റിൽ

Rupert Stadler

മ്യൂണിക് ∙ കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടിവ് റൂപ്പർട്ട് സ്റ്റാഡ്‌ലർ ജർമനിയിൽ അറസ്റ്റിലായി. ഡീസൽ വാഹന പുക മലിനീകരണം സംബന്ധിച്ച കേസിൽ തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് മ്യൂണിക് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. യുഎസിൽ വിറ്റ വാഹനങ്ങളിൽ എമിഷൻ നിയന്ത്രണച്ചട്ടങ്ങളെ അട്ടിമറിക്കുന്ന നടപടികൾ ചെയ്തു എന്നതാണു ഫോക്സ്‌വാഗന്റെ ആഡംബര ബ്രാൻഡായ ഔഡി നേരിടുന്ന ആരോപണം. 20 പേർക്ക് എതിരായ ആരോപണങ്ങളാണ് മ്യൂണിക് പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷിക്കുന്നത്. അറസ്റ്റ് വാർത്ത ഫോക്സ്‌വാഗൻ ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.