മെഴ്സിഡീസ് ബെൻസ് അർബൻ സ്‌പോർട്‌

പുതുതലമുറ കാറുകളുടെ ശ്രേണിയിലേക്ക് മെഴ്സിഡീസ് ബെൻസ് ഇന്ത്യ സിഎൽഎ അർബൻ സ്‌പോർട് വിപണിയിലെത്തിച്ചു. സിഎൽഎ 200 അർബൻ സ്‌പോർടിന്(പെട്രോൾ)35.99 ലക്ഷം രൂപയും സിഎൽഎ 200ഡി അർബൻ സ്‌പോർട്ടിന് (ഡീസൽ) 36.99 ലക്ഷവുമാണ് ഷോറൂം വില.

'കോസ്‌മോസ് ബ്ലാക്' പെയിന്റ്‌ സ്‌കീം, തെർമോട്രോണിക് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, സ്‌പോർട്' ഫ്‌ളോർമാറ്റുകൾ. ഇല്യൂമിനേറ്റഡ് ഡോർപടികൾ, കാർബൺ സ്‌പോയ്‌ലർ എന്നിവ സ്‌പോർട്പാക്കേജിന്റെ ഭാഗമായുണ്ട്.

പെട്രോൾ എൻജിൻ184 എച്ച്പി കരുത്തും 300എൻഎംടോർക്കും ലഭ്യമാക്കും. ഡീസൽ എൻജിന്റെ കരുത്ത് 136 എച്ച്പിയും ടോർക് 300 എൻഎമ്മുമാണ്.