100 കി.മീ എത്താൻ 7.3 സെക്കന്റ് മാത്രം; ദുബായ് പൊലീസിന്റെ 'സൂപ്പർ' ഇലക്ട്രിക് കാർ

Dubai Police Bolt EV

ദുബായ് പൊലീസിന്റെ സൂപ്പർകാറുകളെക്കുറിച്ച് കേട്ട് അന്തം വിടുന്നവരാണ് നമ്മൾ. ബുഗാട്ടിയും ലംബോർഗിനിയും ഫെരാരിയും തുടങ്ങി ലോകത്തിലെ ഏറ്റവും വിലപിടിച്ച സൂപ്പർ കാറുകളെല്ലാം അവരുടെ ശേഖരത്തിലുണ്ട്. ഫോസിൽ ഫ്യുവലുകൾ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ മാത്രമല്ല ഇലക്ട്രിക് വാഹനങ്ങളും സ്വന്തമാക്കുകയാണ് ഈ പൊലീസ് സേന. 

Bolt EV

ജനറൽ മോട്ടോഴ്സിന്റെ ബോൾട്ട് ഇലക്ട്രിക് കാറാണ് ഇനി ദുബായ് നിരത്തുകളിലെ സജീവ സാന്നിധ്യമാകുക. പുതിയ എട്ട് ബോൾട്ടുകളാണ് ആദ്യ ഘട്ടമായി ദുബായ് പൊലീസ് പുറത്തിറക്കിയത്. അടുത്ത ഘട്ടമായി കൂടുതൽ കാറുകൾ പുറത്തിറക്കുമെന്നാണ് ദുബായ് പൊലീസ് പറയുന്നത്.

ജിഎമ്മിന്റെ ചെറു കാർ ബോൾട്ടിനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന വാഹനമാണ് ബോൾട്ട് ഇവി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 520 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന കാറിന് 350 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.3 സെക്കന്റ് മാത്രം മതി ഈ ചെറു കാറിന്. ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള കാര്‍ അരമണിക്കൂർ ചാർജു ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കും.