ഇയോൺ ഉൽപാദനം അവസാനിപ്പിക്കില്ല, എത്തുമോ പുതിയ മോഡൽ?

Eon

സാൻട്രോയുടെ വരവോടെ ഇയോണിന്റെ ഉൽപാദനം കമ്പനി അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ എം ഡിയും സി ഇ ഒയുമായ െെവ കെ കൂ. പുതിയ സാൻട്രൊ ഇറങ്ങുമ്പോഴും ഇയോൺ ഉത്പാദനം അവസാനിപ്പിക്കില്ല എന്നാണ് കൂ വ്യക്തമാക്കിയത്.  ഇയോണിനു മുകളിൽ െഎടെൻ ഗ്രാൻഡിനു താഴെയായാണ് സാൻട്രൊയുടെ സ്ഥാനം. 

ഹ്യുണ്ടേയ് ഇയോണിന്റെ പുതിയ മോഡൽ ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴു വർഷമായി വിപണിയിലുള്ള ചെറു കാറിന്റെ പുതിയ രൂപം ഉടൻ തന്നെ വിപണിയിലെത്തിയേക്കും. മാരുതി സുസുക്കിയുടെ ഓൾട്ടോയുമായി മത്സരിക്കുന്ന ഇയോൺ  2011 ലാണ് വിപണിയിലെത്തിയത്. മികച്ച ഫീച്ചറുകളും കിടിലൻ സ്റ്റൈലുമായി എത്തിയ കാർ വളരെ പെട്ടെന്നു തന്നെ സൂപ്പർഹിറ്റായി മാറി.

ഇന്ത്യയിലും സൗത്ത് കൊറിയയിലുമായി വികസിപ്പിച്ച കാർ ഫിലിപ്പിൻസ്, ചിലെ, പാനമ, കോളംബിയ തുടങ്ങിയ നിരവധി രാജ്യാന്തര വിപണികളിൽ വിൽപ്പനയിലുണ്ട്. 0.8 ലീറ്റർ, 1 ലീറ്റർ എൻജിൻ ഓപ്ഷനുകളിലാണ് ഇയോൺ വിപണിയിലുള്ളത്.