ടയറില്‍ കൂടുതല്‍ കാറ്റു നിറച്ചാല്‍ എന്തു സംഭവിക്കും? വിഡിയോ

ഓരോ വാഹന നിര്‍മാതാക്കളും വാഹനങ്ങളില്‍ എത്ര കാറ്റു നിറയ്ക്കണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും 30 മുതല്‍ 35 പിഎസ്‌ഐ വരെയായിരിക്കും ടയറുകളുടെ പ്രഷര്‍. ടയറുകളിലെ കാറ്റു കുറഞ്ഞാല്‍ ഇന്ധനക്ഷമതയേയും ഡ്രൈവിനേയും നിയന്ത്രണത്തേയുമെല്ലാം ബാധിക്കുമെന്ന് നമുക്കറിയാം എന്നാല്‍ ടയറില്‍ പറഞ്ഞിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ വായു നിറച്ചാലോ?

ടയറില്‍ കൂടുതല്‍ വായു നിറച്ചാല്‍ അപകടമാണ്. വിഡിയോയിൽ അത് വ്യക്തമായി കാണാം. അളവില്‍ കൂടുതല്‍ കാറ്റ് നിറച്ചാല്‍ ടയര്‍പൊട്ടാന്‍ വരെ സാധ്യതയുണ്ട് എന്ന് ഈ വിഡിയോ വ്യക്തമാക്കുന്നു. നിശ്ചിത അളവില്‍ കൂടുതല്‍ കാറ്റു നിറച്ചാല്‍ ടായറിന്റെ തേയ്മാനത്തിനെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വളരെ വേഗത്തില്‍ മണിക്കൂറികളോളം വാഹനമോടിച്ചാല്‍ ചിലപ്പോള്‍ ടയര്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.