രണ്ടും കൽപ്പിച്ച് ഹ്യുണ്ടേയ്, തരംഗമാകാൻ പുതിയ 7 സീറ്റർ ക്രേറ്റയും

എക്സെന്റ്, ഐ20, ഗ്രാന്റ് ഐ10 എന്നിവയ്ക്ക് പിന്നാലെ പുതിയ ക്രേറ്റയുമായി ഹ്യുണ്ടേയ് എത്തുന്നു. ചെറു എസ്‌യുവി സെഗ്‌മെന്റിെല ഏറ്റവും വിൽപ്പനയുള്ള വാഹനത്തിന്റെ പുതിയ മോഡൽ 2020ൽ വിപണിയിലെത്തും. 5 സീറ്റർ കൂടാതെ കേറ്റയുടെ 7 സീറ്റർ മോഡലും 2021ൽ വിപണിയിലെത്തുമെന്നാണ് ഹ്യൂണ്ടേയ്‌യിൽ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

ടാറ്റ ഹാരിയർ, നിസാൻ കിക്സ്, സ്കോഡ എസ്‌യുവി തുടങ്ങി നിരവധി വാഹനങ്ങൾ ക്രേറ്റയുടെ വിപണി ലക്ഷ്യം വച്ചെത്തുന്നുണ്ട്. ഇവരുമായുള്ള മത്സരം ശക്തമാക്കാനാണ് പുതിയ വാഹനമെത്തുക. 2015ൽ വിപണിയിലെത്തിയ ക്രേറ്റ വളരെ വേഗം തന്നെ ജനപ്രിയ വാഹനമായി മാറി. 2018ൽ ഈ ചെറു എസ്‌യുവിയുടെ ഫെയ്സ് ലിഫ്റ്റും വിപണിയിലെത്തിയിരുന്നു.

പൂർണമായും പുതുതായി എത്തുന്ന എസ്‌യുവിയുടെ എൻജിനും മാറും. പുതിയ 1.5 ലീറ്റർ െപട്രോൾ, ഡീസൽ എൻജിനുകൾ വാഹനത്തിൽ ഇടംപിടിക്കും. ഫീച്ചറുകൾ നിറച്ച് സെഗ്മെന്റിൽ തന്നെ പുതിയ തരംഗം സൃഷ്ടിക്കാനാണ് ഹ്യുണ്ടേയ് ശ്രമിക്കുക.