പ്രീമിയം ഹാച്ച്ബാക്കിന് പുതിയ അർത്ഥം നൽകാൻ കിയ സീഡ്

Kia Ceed

അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന വാഹന നിർമാതാക്കളാണ് കിയ. തുടക്കം എസ് യു വിയിലും പിന്നീട് മറ്റ് സെഗ്മെന്റിലേക്കും കാൽവെയ്ക്കുന്ന കിയ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലും കാർ പുറത്തിറക്കും. നിലവിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മന്റിലേക്കാള്‍ സാങ്കേതിക തികവും അപ്മാർക്കറ്റ് ഫീച്ചറുകളും വാഹനത്തിനുണ്ടാകും എന്നാണ് കിയ അറിയിക്കുന്നത്. രാജ്യാന്തര വിപണിയിലുള്ള സീഡ് എന്ന വാഹനമായിരിക്കും ഇന്ത്യയിൽ ്പ്രീമിയം സെഗ്മെന്റിൽ മത്സരിക്കാൻ കമ്പനി പുറത്തിറക്കുക.

ceed

രാജ്യാന്തര വിപണിയിൽ ഫോക്സ്‍‌വാഗൻ ഗോൾഫ്, ഹ്യുണ്ടേയ് ഐ 30 തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന കാർ ഇന്ത്യയിൽ പുതിയ സെഗ്മെന്റിന് തന്നെ തുടക്കം കുറിച്ചേക്കും. 4.3 മീറ്റർ നീളവുമായി എത്തുന്ന കാറിന്റെ യുകെ വില ആരംഭിക്കുന്നത് 15 ലക്ഷത്തിലാണ്. ഫീച്ചറുകളിൽ മറ്റു ഹാച്ച്ബാക്കുകളുടെ ബഹുദൂരം പിന്നിലാക്കുന്ന കാറിന് മസ്കുലറായ ബോഡിയും മനോഹരമായ ഡിസൈനുമായിരിക്കും.

പെട്രോൾ ഡീസൽ എൻജിനുകളുണ്ട് സീഡിന്. 140 ബിഎച്ച്പി കരുത്തുള്ള 1.4 ലീറ്റർ പെട്രോൾ എൻജിനും 136 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ ‍ഡീസൽ എൻജിനുമാണ് സീഡിൽ ഉപയോഗിക്കുക.