ലോകം കീഴടക്കാൻ റോയൽ എൻഫീൽഡ്, ലക്ഷ്യം ഹാർലിയും ട്രയംഫും?

Royal Enfield Concept KX

ജന്മംകൊണ്ട് ബ്രിട്ടീഷുകാരനാണെങ്കിലും കർമ്മം കൊണ്ട് ഇന്ത്യക്കാരനാണ് റോയൽ എൻഫീൽഡ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളിലൊരാളായ എൻഫീൽഡ്  ഇന്ന് രാജ്യാന്തര വിപണിയിലും സജീവ സാന്നിധ്യമാണ്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ആദ്യ പാരലൽ ട്വിൻ ബൈക്ക് പുറത്തിറക്കിയതിന് പിന്നാലെ 800 സിസി വിട്വിൻ ബൈക്കുമായി റോയൽ എൻഫീൽഡ് എത്തുന്നു. 

Royal Enfield Concept KX

ഹാർലി ഡേവിഡ്സൺ, ട്രയംഫ് തുടങ്ങിയ അന്താരാഷ്ട്ര ബൈക്ക് നിർമാതാക്കളുമായി മത്സരിക്കാനെത്തുന്ന കൺസെപ്റ്റ് കെഎക്സിന്റെ ചിത്രങ്ങൾ റോയൽ എൻഫീൽഡ് പുറത്തുവിട്ടു. ഇറ്റലിയിൽ നടക്കുന്ന 2018 ഇഐസിഎംഎ യിലാണ് എൻഫീൽ കൺസെപ്റ്റ് പ്രദർശിപ്പിച്ചത്. 1938 ൽ വിപണിയിലെത്തിയ കെഎക്സ് എന്ന ബൈക്കിനുള്ള ആദരമാണ് പുതിയ കൺസെപ്റ്റ് എന്നാണ് ഔദ്യോഗിക ഭാഷ്യം. കെഎക്സിലെ 1140 സിസി വി‍–ട്വിൻ എൻജിനെ ഓർമ്മിപ്പിക്കുന്ന രൂപവുമാണ് പുതിയ എൻജിന്. 

Royal Enfield Concept KX

ബൈക്കിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 883 സിസി എൻജിനാണ് കൺസെപ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. പാരമ്പര്യവും ആധുനിക സാങ്കേതികതയും ഒരുപോലെ ഒത്തിണക്കിയാണ് കൺസെപ്റ്റ് കെഎക്സിന്റെ നിർമാണം. 2017 ലാണ് പുതിയ ബൈക്കിന്റെ രൂപകല്പന റോയൽ എൻഫീൽഡിൽ ആരംഭിക്കുന്നത്.