ഡെലിവറി ബോയ് ഇടിച്ചു തകർത്തത് 3 സൂപ്പർ കാറുകൾ, നഷ്ടം 2.7 കോടി

Image Source-Twitter

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാണ് പഠനം പാതിവഴി ഉപേക്ഷിച്ച് ലിൻ എന്ന ഇരുപത്തൊന്നുകാരൻ ഡെലിവറി ബോയ് ആയിമാറിയത്. എന്നാൽ ഒരു നിമിഷത്തെ അശ്രദ്ധ ഉണ്ടാക്കിയത് ലിന്നിന് ജീവിതത്തിലെ ഏറ്റവും വലിയ കടമായിരുന്നു. തായ്‌വാനിലാണ് സംഭവം നടന്നത്. തായ്‌വാനിലെ ഒരു ഹോട്ടലിലെ ഡെലിവറി ബോയ്‌ ലിന്നിന് ഞാറാഴ്ച ദുരന്തദിനമായിരുന്നു.

വീട്ടു ചെലവിന് അമ്മയെ സഹായിക്കാൻ വേണ്ടി പഠനം ഉപേക്ഷിച്ച് ഡെലിവറി ബോയിയുടെ വേഷം അണിഞ്ഞത്. എന്നാൽ‌ വാഹനം ഓടിക്കുമ്പോൾ ക്ഷീണം കാരണം മയങ്ങിപ്പോയ ലിന്നിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചത് വഴിയരികിൽ പാർക്കു ചെ്യതിരുന്ന മൂന്നു ഫെരാരികളാണ്. പുലർച്ചെ മൂന്നുമണിയോടെ ഭക്ഷണം ഡെലിവറി ചെയ്തിട്ടു മടങ്ങവെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും ഏകദേശം 2.7 കോടി രൂപയുടെ നഷ്ടം കാറുകൾക്കുണ്ടായി.

എന്നാൽ ഇത്രയും പണം നൽകാൽ നിർവാഹമില്ലാതിരുന്ന ലിന്നിന് സഹായ ഹസ്തവുമായി എത്തിയിരിക്കുന്നു നാട്ടുകാർ. ലിന്നിന്റെ അവസ്ഥ മനസിലാക്കിയ കാറുടമകൾ പണം ഇളവു ചെയ്തപ്പോൾ. മുടങ്ങിപ്പോയ പഠനം പൂർത്തീകരിക്കാനുള്ള സംവിധാനവും ഒരുക്കുകയാണ് തദ്ദേശവാസികൾ.