എക്സ്പീരിയൻസ് ടൂറുമായി ബിഎംഡബ്ല്യു

ജർമ്മൻ ലക്ഷ്വറി വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച എക്സ്പീരിയൻസ് ടൂർ 2015 കൊച്ചിയിൽ നടന്നു. വാഹനങ്ങളുടെ കരുത്തും ക്ഷമതയും ഉപഭോക്താക്കളെ അറിയിക്കുന്നതിനായി ബിഎംഡബ്ല്യു എക്സ്പീരിയൻസ് ടൂർ സംഘടിപ്പിച്ചത്. ഇത്തരത്തിൽ എക്സ്പീരിയൻസ് ടൂർ സംഘടിപ്പിക്കുന്ന 15-ാമത്തെ നഗരമാണ് കൊച്ചി.

ബിഎംഡബ്ല്യുവിന്റെ ശ്രേണിയിലെ ഒട്ടുമിക്ക വാഹനങ്ങളും പങ്കെടുത്ത പരിപാടിയിൽ വാഹനങ്ങളുടെ സ്റ്റബിലിറ്റി, ഡ്രൈവിംഗ് കംഫർട്ട് എന്നിവ നേരിട്ട് മനസിലാക്കാനുള്ള അവസരമൊരുക്കിയിരുന്നു. ഉപഭോക്താക്കൾക്ക് ഫാസ്റ്റ് ലാപ്പ്, കോർണർ ബ്രേക്കിങ്, എമർജെൻസി ബ്രേക്കിങ് എന്നിവയിലുള്ള പരിശീനവും നൽകി. കൂടാതെ ബിഎം‍ഡബ്ല്യു കമ്പനിയിൽ നിന്നുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നു. എക്സ്പീരിയൻസ് ടൂറിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബിഎംഡബ്ലു ഐ 8,ബിഎംഡബ്ല്യു എം, മിനി കൂപ്പർ എന്നിവയുടെ പ്രദർശനവും നടന്നു.