ബിഎംഡബ്ല്യുവിന്റെ ട്രാഫിക്ക് സിഗ്നൽ ടൈമിംഗ് ആപ്പ്

ഹൈവേകളിൽ പതിയെ വരുമ്പോഴായിരിക്കും ദൂരെ നിന്ന് പച്ച ലൈറ്റുകാണുക പിന്നെ ഒറ്റ പാച്ചിലാണ് ചുവപ്പ് കത്തുന്നതിന് മുമ്പേ സിഗ്നൽ കടക്കാൻ. ഈ പാച്ചിലിനിടയിൽ സംഭവിക്കുന്ന അപകടങ്ങളും കുറവല്ല. എന്നാൽ ഇനി ഈ പാച്ചിലിന് അൽപം വിരാമമിടാം, ബിഎംഡബ്ല്യു ഉപയോഗിക്കുന്നവർക്കെങ്കിലും. കാരണം ട്രാഫിക്ക് സിഗ്നൽ ടൈമിംഗ് ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. ഇനി എത്ര സെക്കന്റുകൾകൂടി എടുക്കും സിഗ്നൽമാറാൻ എന്നാണ് ആപ്പ് പറയുന്നത്. 

സിറ്റി ട്രാഫിക്ക് ലൈറ്റ് കൺട്രോൾ സിസ്റ്റവുമായി കണക്റ്റ് ചെയ്തിരിക്കുന്ന ആപ്പ് ജിപിഎസ് വഴി വാഹനം പോകുന്ന വഴി മനസിലാക്കിയാണ് സിഗ്നലുകളുടെ ടൈമിങ് പറഞ്ഞു തരുന്നത്. വാഹനം കടക്കാൻ പോകുന്ന ഓരോ സിഗ്നലിലും ഇപ്പോൾ പച്ചയാണോ ചുവപ്പാണോ എന്നതും, എത്ര സെക്കന്റ് കഴിഞ്ഞാൽ അവമാറും എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ആപ്പിൽ തെളിയും. സിഗ്നലുകൾ പ്രവർത്തിക്കുന്നത് മുൻകൂട്ടി അറിയാനം അതുവഴി ഇന്ധനക്ഷത കുട്ടാനും അപകടം കുറയ്ക്കാനുമാവുമെന്നാണ് ബിഎംഡബ്ല്യ അവകാശപ്പെടുന്നത്.