പുതിയ ബിഎംഡബ്ല്യു എക്സ്6 കൊച്ചിയിൽ

ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ലക്ഷ്വറി എസ് യു വിയായ എക്സ് 6 ന്റെ പുതിയ മോഡൽ കേരളത്തിൽ പുറത്തിറക്കി. കൊച്ചിയിലെ ബിഎംഡബ്ല്യു ഷോറൂമായ പ്ലാറ്റിനോ ക്ലാസിക്കിൽ നടന്ന ചടങ്ങിൽ പ്ലാറ്റിനോ ക്ലാസിക്ക് മാനേജിംഗ് ഡയറക്ടർ ആഷിഖ് പി. പിയും സിഇഒ പ്രവീൺ നായരും ചേർന്നാണ് വാഹനം പുറത്തിറക്കിയത്.

ഔഡി ക്യു സെവന്‍, റേഞ്ച് റോവര്‍ സ്പോര്‍ട്, പോര്‍ഷെ കയേന്‍ തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന ബിഎംഡബ്ല്യു എക്സ് 6 ന്റെ രണ്ടാം തലമുറയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന എക്സ്‍ 6 ന്റെ കൊച്ചി എക്സ്‍ഷോറൂം വില 1.18 കോടി രൂപയാണ്.

എക്സ്‍ ഡ്രൈവ് 40 ഡി വകഭേദത്തിന്റെ മൂന്നു ലീറ്റര്‍ ,ആറ് സിലിണ്ടര്‍ , ഡീസല്‍ എന്‍ജിൻ 313 ബിഎച്ച്പി കരുത്തും 630 എന്‍എം ടോർക്കും നൽകുന്നുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സുള്ള വാഹനത്തിന് 15.87 കിമീ / ലീറ്റര്‍ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ 5.8 സെക്കന്‍ഡ് മാത്രം വേണ്ട വാഹനത്തിന്റെ പരമാവധി വേഗം 240 കിമീ / മണിക്കൂര്‍ ആണ്. ആദ്യ മോ‍ഡലിനെക്കാൾ 40 കിലോഗ്രാം ഭാരം കുറവുണ്ട് രണ്ടാം തലമുറയ്ക്ക്.