കൊതിയൂറും ബി എക്സ്; 25 ലക്ഷം

Borgward BX7

ജർമനിയിയിൽ നിന്നു ചൈന വഴിയൊരു സ്പോർട്സ് യൂട്ടിലിറ്റി വാഹനം ഇന്ത്യയിലേക്കു പുറപ്പെട്ടു. അടുത്ത കൊല്ലം ഇവിെടയെത്തി അത്ഭുതങ്ങൾ തീർക്കാനാണ് ശ്രമം: ബോർഗ്‌വാഡ് ബി എക്സ് 7. വെറും 25 ലക്ഷം രൂപയ്ക്ക് ജർമനിയിൽ നിന്നുള്ള വമ്പൻനാമങ്ങൾക്കൊപ്പം നിൽക്കുന്ന കിടിലൻ എസ് യു വിയാണ് ഒൗഡി ക്യു സെവനൊപ്പം വലുപ്പമുള്ള ബി എക്സ് 7.

Borgward Logo

∙ നൂറ്റാണ്ടു പഴക്കമുള്ള ബോർഗ്‌വാഡ് : അധികമാരും കേട്ടിട്ടില്ലെങ്കിലും ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ജർമൻ വാഹന നിർമാതാക്കളാണ് ബോർഗ്‌വാഡ്. മെഴ്സെഡിസിനും ഒൗഡിക്കും പോർഷെയ്ക്കും ബി എം ഡബ്ല്യുവിനുമൊക്കെ ഒപ്പം പാർക്ക് ചെയ്യാവുന്ന ബ്രാൻഡ്. 1929 മുതൽ നാലു പേരുകളിലായി കാറുകളും ട്രക്കുകളും നിർമിച്ച സ്ഥാപനം. ഇടക്കാലത്ത് ഹെലികോപ്റ്ററുകളും ഉത്പാദിപ്പിച്ചു. എല്ലാം ഉന്നത നിലവാരത്തിലുള്ളവ. എന്നാൽ കമ്പനി ഗതി പിടിച്ചില്ല. 1960 ൽ സാമ്പത്തികപ്രതിസന്ധി മൂലംപൂട്ടിപ്പോയി. നീണ്ട ഇടവേളയ്ക്കുശേഷം ഇപ്പോൾ വീണ്ടും ജനിക്കുന്നു. കഴിഞ്ഞ കൊല്ലം ഫ്രാങ്ക്ഫുർട്ട് മോട്ടോർഷോയിലായിരുന്നു പുനർജനി. സ്ഥാപകൻ കാൾ എസ് ബോർഗ്‌വാഡിന്റെ ചെറുമകൻ ക്രിസ്റ്റ്യൻബോർഗ്‌വാഡാണ് തിരിച്ചുവരവിനു പിന്നിൽ.

∙ കുറഞ്ഞവില, വലിയ ഗുണം : രണ്ടാം വരവിലെ ലക്ഷ്യങ്ങളിൽ മാറ്റമില്ല. ജർമൻ ഗുണമേൻമ ലോകത്തിലേക്കെത്തിക്കുക. പക്ഷെ എങ്ങനെ ഏറെനാളത്തെ ഇടവേളയ്ക്കു ശേഷം വിപണി പിടിക്കും? അതിനും ബോർഗ്‌വാഡിന് മറുപടിയുണ്ട്.ചില കാതലായ കാര്യങ്ങളിൽ ഊന്നൽ നൽകുക. ഒന്ന്: കണിശമാ യ ഗുണമേന്മ. രണ്ട്: കാലികമായ മികച്ച രൂപകൽപന. മൂന്ന്:കുറഞ്ഞ വില. നാല്: ഒന്നാന്തരം വിപണന, വിൽപനാന്തര സേവനം.

∙ചൈനീസ് കണക്ഷൻ: ഇതെല്ലാം സാധിക്കണമെങ്കിൽ ജർമനിയിൽ ഉത്പാദനം പറ്റില്ല. അങ്ങനെ ബോർഗ്‌വാഡിനൊരു ചൈനീസ് കണക്ഷനുണ്ടായി. നിർമാണം ചൈനയിലാണ്. രൂപകൽപന ജർമനിയിലും. അതും മെഴ്സെഡിസ് ഇ ക്ലാസ് പോലെയുള്ള കാറുകളുടെ രൂപകർത്താവായ നോർവീജിയക്കാരൻ ഐനർ ജെ ഹാർഡെ പോലെയുള്ളവരുടെ കരങ്ങളാൽ. മെഴ്സെഡിസ് അടക്കമുള്ള ഇന്നത്തെ ആഡംബര വാഹനനിർമാതാക്കളെല്ലാം ഇപ്പോൾ ഈ ചൈനീസ് നിർമാണ പാത വഴിയാണ് സഞ്ചരിക്കുന്നത്.

Borgward BX7

∙ നിർമാണം ഇന്ത്യയിലും : ഇന്ത്യയിൽ അടുത്ത കൊല്ലം ഇറക്കാൻ പദ്ധതിയിടുന്ന ബിഎക്സ് 7 ഒരു പുത്തൻ തരംഗമായിരിക്കും. നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ഇന്ത്യയിൽ നിർമാണ സൗകര്യമൊരുക്കാനും ബോർഗ്‌വാഡ് പദ്ധതിയിടുന്നു. പൂനെയ്ക്കടുത്തായിരിക്കും നിർമാണശാല.

∙ ബി എക്സ് 7 : യഥാർത്ഥ ജർമൻ എസ് യു വി. കാഴ്ചയിലും ഉപയോഗത്തിലും തനി ജർമൻ. ഒൗഡിയെ അനുസ്മരിപ്പിച്ചേക്കാവുന്ന മുൻവശം. പ്രത്യേകതരം ഗ്രിൽ. കാലികമായ ഹെഡ്‌ലാംപ്. അധികം പരിചിതമല്ലെങ്കിലും ആഢ്യത്തമുള്ള ലോഗോ. പിന്നിൽ നിന്നു നോക്കിയാൽ ഒരു പോർഷെ രൂപമുണ്ടോ എന്നു സംശയം. എല്ലാം ജർമനല്ലേ...

∙ കരുത്ത് : അതീവശക്തനാണ് ഈ ഏഴു സീറ്റർ. 2000 സിസി ടർബോ പെട്രോൾ എൻജിന് 222 ബി എച്ച് പി. ഡീസൽ മോഡൽ ഇല്ലത്രെ. ഭാവിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും സൂചനകളില്ല. ഓട്ടമാറ്റിക് ഗീയർ, ബോർഗ് വാണർ ഫോർ വീൽഡ്രൈ വ് സംവിധാനം, എ ബി എസ്, എയർബാഗുകൾ, ഇ എസ്പി തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്.

Borgward BX7

∙ ഉൾവശം : പരമ്പരാഗതമെന്നും ആഢ്യമെന്നും വിശേഷിപ്പിക്കാവുന്ന ഉൾവശം. ആവശ്യത്തിനു സ്ഥലസൗകര്യമുണ്ട്. മൂന്നുനിര സീറ്റുകൾ. മൂന്നാം നിരയിലും ആവശ്യത്തിനു സ്ഥലസൗകര്യം. ഡാഷ് ബോർഡിൽ വലിയ എൽ ഇ ഡി സ്ക്രീൻ ഇതിന്റെ നിയന്ത്രണങ്ങൾക്ക് ബി എം ഡബ്ല്യു എ ഡ്രൈവിനോട് സാമ്യമുണ്ട്.

∙ ചില അതിസാങ്കേതികതകൾ : ടോർക്ക് ഓൺ ഡിമാൻഡ്,സിറ്റി ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് ലൈൻ കീപ്പിങ്, പ്രോക്സിമിറ്റി ക്രൂസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഡ്രൈവർ ഫറ്റീഗ് വാണിങ് എന്നിങ്ങനെ ഇതുവരെ അധികം കേട്ടിട്ടും ക ണ്ടിട്ടുമില്ലാത്ത സൗകര്യങ്ങൾ... എല്ലാം 25 ലക്ഷത്തിൽ ഒതുങ്ങുമ്പോൾ കൊതി വരുന്നു...