ഹാരി പോട്ടറിലെ ബുള്ളറ്റ് 500

ഹാരി പോട്ടർ ചിത്രങ്ങൾക്കു ലോകം മുഴുവനും ആരാധകരുണ്ട്. ആദ്യ ചിത്രം തുടങ്ങി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങൾക്കുമായി ആരാധകർ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. ഹാരി പോട്ടർ സീരീസിലെ ആദ്യ ചിത്രത്തിൽ റോയല്‍ എൻഫീൽഡ് ബുള്ളറ്റ് ഉപയോഗിച്ചിട്ടുണ്ട്.

ഹാരിപോട്ടറിന്റെ ചങ്ങാതി ഹാഗ്രിഡാണ് ബുള്ളറ്റ് ഓടിക്കുന്നത്. ഹാരിപോട്ടർ ആന്റ് ദി ഡെത്ത് ഹാലോസ് എന്ന സിനിമയുടെ ഒന്നാം ഭാഗത്തിലെ ചേസിങ് രംഗങ്ങളിലാണ് ഈ ബൈക്ക് ഉപയോഗിച്ചിരിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഉപയോഗിച്ച ഇന്ത്യൻ നിർമിത ബുള്ളറ്റ് ഇപ്പോൾ ലിവർപൂളിലെ മ്യൂസിയത്തിലാണ് പ്രദർശനത്തിനു വെച്ചിരിക്കുന്നു. മെയ് 19 മുതൽ ജൂൺ ആദ്യവാരം വരെയാണ് പ്രദർശനം.

പഴയ രൂപം തോന്നിക്കുന്നതിനുവേണ്ടി പ്രത്യേകം മോഡിഫൈ ചെയ്താണു ബുള്ളറ്റ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ കിടിലൻ ചെയ്സിന് ഉപയോഗിച്ച ൈബക്ക് അതുപോലെ തന്നെയാണു പ്രദർശിപ്പിച്ചിരിക്കുന്നത്. 499സിസി പെട്രോൾ എൻജിനാണ് ബൈക്കിന് കരുത്തേകുന്നത്. 27.2 ബിഎച്ച്പി കരുത്തും 41.3 എൻഎം ടോർക്കുമുണ്ട് എൻജിന്.