ഷെവർലെ എസൻഷ്യ അടുത്ത വർഷം ആദ്യം

Chevrolet Essentia

ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന കോംപാക്റ്റ് സെ‍ഡാൻ സെഗ്മെന്റിലേയ്ക്ക് ഷെവർലെ എസൻഷ്യയുമായി എത്തുന്നു. നാലുമീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് സെ‍‍ഡാൻ അടുത്ത മാർച്ചിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബീറ്റ് എസൻഷ്യയുടെ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലായിരിക്കും അടുത്ത വർഷം ആദ്യം പുറത്തിറങ്ങുക.

Chevrolet Essentia

അടുത്ത തലമുറ ബീറ്റ് ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് എസൻഷ്യയെ കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളോടെ എസൻഷ്യ വിൽപ്പനയ്ക്കെത്തിക്കാനാണു ജി എമ്മിന്റെ നീക്കം. ബീറ്റിൽ ഉപയോഗിക്കുന്ന 1.0 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനായിരിക്കും ഡീസല്‍ വകഭേദത്തിൽ. പെട്രോൾ പതിപ്പിൽ പുതിയ 1 ലീറ്റർ മൂന്നു സിലിണ്ടർ എൻജിനും ഉപയോഗിക്കും എന്നാണ് കരുതുന്നത്.

Chevrolet Essentia

ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ ഫീച്ചറുകളും സൗകര്യങ്ങളുമായിട്ടാകും പുതിയ കാർ എത്തുക. മാരുതി സുസുക്കി ഡിസയർ, ഫോഡ് ഫിഗോ, ഹ്യുണ്ടേയ് എക്സെന്റ്, ഹോണ്ട അമെയ്സ്, ടാറ്റ സെസ്റ്റ്, ടാറ്റ കൈറ്റ് തുടങ്ങിയ വാഹനങ്ങളുമായിട്ടാകും എസൻഷ്യ മത്സരിക്കുക. കോംപാക്ട് സെ‍ഡാൻ സെഗ്‍മെന്റിലെ മറ്റു വാഹനങ്ങളെക്കാൾ വലിപ്പവും വിലയും എസൻഷ്യയ്ക്ക് കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.