മൂന്നു വയസുകാരന്റെ കിടിലൻ ബൈക്ക് റേസ്

Timur Kuleshov and Makar Zheleznyak

മൂന്നു വയസും നാലു വയസും പ്രായമുള്ള രണ്ടു കുട്ടികൾ ഒന്നിച്ചു ചേർന്നാൽ എന്തു ചെയ്യും? ഒരുമിച്ചു കളിക്കും അല്ലേ? അത് എല്ലായിടത്തും അങ്ങനെ തന്നെയാണ്. എന്നാൽ ഉക്രേയ്നിൽ നിന്നുള്ള രണ്ടു കുട്ടികളെപറ്റി കേട്ടോളൂ, ഇവർ ഒരുമിച്ചാൽ‌ പൊരിഞ്ഞ റേസാണ്. വീട്ടിനുള്ളിൽ കളിപ്പാട്ടം കൊണ്ടല്ല, റേസ് ട്രാക്കിൽ.

Timur Kuleshov

ഉക്രേയിനിലെ റേസ് ചാമ്പ്യൻമാരാണ് ഇരുവരും. ഒരാൾ ഏറ്റവും പ്രായം കുറഞ്ഞ ഗോകാർട്ടിങ് ചാമ്പ്യനാണെങ്കിൽ മറ്റേയാൾ ഏറ്റവും പ്രായം കുറഞ്ഞ ബൈക്ക് റേസ് താരമാണ്. മോട്ടർ സ്പോർട്സ് പശ്ചാത്തലമുള്ള അച്ഛന്മാർ തന്നെയാണ് ഇവരുടെ പിന്തുണ. തിമൂർ കുലെഘോവ് ബൈക്കിലെത്തുമ്പോള്‍. മാകാർ സെലെസ്ന്യാക്കാണ് ഗോ കാർട്ടിൽ.

Makar Zheleznyak

ഒന്നാം പിറന്നാളിന് സൈക്കിൾ സ്വന്തമായി ലഭിച്ച തിമൂർ നടക്കാൻ പഠിച്ചതുമുതൽ സൈക്കിൾ ചവിട്ടി തുടങ്ങിയതാണ്. ഒരു വയസും എട്ടു മാസവും പ്രായമുള്ളപ്പോൾ കുട്ടികളുടെ സൈക്കിളിങ് മത്സരത്തിൽ പങ്കെടുത്ത് 5 മെഡലുകളാണ് തിമൂർ സ്വന്തമാക്കിയത്. കൂടാതെ ഉക്രേയിനിലെ ഏറ്റവും പ്രായം കുറഞ്ഞ സൈക്കളിസ്റ്റ് എന്ന റിക്കൊർഡും തിമൂറിന്റെ പേരിൽ കുറിക്കപ്പെട്ടും. രണ്ടാം വയസിൽ മിനി ബൈക്കോടിക്കാൻ പഠിച്ച ഈ കൊച്ചുമിടുക്കൻ രണ്ടുവയസും മൂന്നുമാസവും പ്രായമുള്ളപ്പോൾ മൂന്ന് കിലോമീറ്റർ ബൈക്കൊടിച്ചു. തൊട്ടടുത്ത മാസം തന്നെ റേസ് ട്രാക്കിൽ ബൈക്കോടിച്ച തിമൂറിന്റെ പേരിലാണ് ഉക്രേയിനിലെ ഏറ്റവും മികച്ച ബൈക്ക് റൈഡർ എന്ന റെക്കോർഡും.

ചെറുപ്പത്തിലെ തന്നെ ഗോകാർട്ടിങ് താരമായി വളർന്ന മാകാർ സെലെസ്ന്യാക് ഉക്രേയിനിലെ ഏറ്റവും പ്രായം കുറഞ്ഞ കാർട്ട് റേസറാണ്. നിലവിൽ 50 മൈക്രോ വിഭാഗത്തിലെ ചാമ്പ്യനായ മാകാറിന് ഫോർമുല വൺ ചാമ്പ്യനാകുക എന്നതാണ് സ്വപ്നം. ഇവരുടെ കിടിലൻ റേസ് വി‍ഡിയോ കാണാം.