ട്രാക്കിൽ കാറിൽ പറന്ന് സച്ചിൻ

ക്രിക്കറ്റിലെ ദൈവമാണ് സച്ചിൻ. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകളെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന താരം. വിരമിച്ച ശേഷം ക്രിക്കറ്റും, ഫുട്ബോളും, ബാഡ്മിന്റണുമെല്ലാം ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന താരം മോട്ടോർ സ്പോർട്സിന്റേയും ആരാധകനാണ്.

സ്പോർട്സ് കാറുകളുടെ ആരാധകനായ സച്ചിൻ ട്രാക്കിലും ഒരു കൈ പരീക്ഷിച്ചിരിക്കുകയാണ്. മദ്രാസ് മോട്ടോർസ്പോർട്സ് ക്ലബിന്റെ റേസ്ട്രാക്കിലാണ് ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ ഫോർമുല കാർ ഓടിച്ചത്. എംആർഎഫ് ചലഞ്ചിന്റെ ഭാഗമായി ട്രാക്കിലെത്തിയ സച്ചിൻ ജെഎ മോട്ടോർസ്പോർട്സ് നിർമിച്ച ഇൻഡി 2.5 റേസ്കാറാണ് ഓടിച്ചത്. 3.717 കിലോമീറ്റർ ദൂരമുള്ള ട്രാക്ക് 1.50 മിനിറ്റുകൊണ്ട് സച്ചിൻ പിന്നിട്ടു.

ഇന്ത്യൻ നിർമിച്ച രണ്ടുസീറ്റർ റേസ്കാറാണ് ഇൻഡി 2.5. ഫോർഡിന്റെ 2.5 ലീറ്റർ ഡ്യൂറടെക് എൻജിൻ ഉപയോഗിക്കുന്ന കാറിന് 6000 ആർ‌പിഎമ്മിൽ 215 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 200 കിലോമീറ്റർ വേഗതയിലെത്താൻ 4 സെക്കഡുകൾ മാത്രം മതി ഈ സ്പോർട്സ് കാറിന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.