തുംഗഭദ്ര കടന്ന് ദക്ഷിൺ ഡെയർ

ചരിത്രനഗരമായ ഹംപിയും തുംഗഭദ്ര നദിയും കടന്ന് മാരുതി സുസുക്കി ദക്ഷിൺ ഡെയർ മത്സരം പുരോഗമിക്കുന്നു. മത്സരം കാണാൻ‌ അണി നിരന്ന ഗ്രാമീണർക്ക് ഇത്രയധികം വാഹനങ്ങൾ അത്ഭുതമായിരുന്നെങ്കിലും മത്സരാർഥികൾക്ക് അപകടം നിറഞ്ഞ യാത്രയായിരുന്ന നദിക്കരയിലൂടെയുള്ളത്.

മാരുതി ദക്ഷിൺ ഡെയർ 2015-ൽ നിന്ന്... ചിത്രങ്ങൾ: മെറിൻ റിബേക്ക തോമസ്

അപകടങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും ഗുരുതരമായ പരുക്കുകൾ ആർക്കും തന്നെ ഇല്ല. നിരവധി വാഹനങ്ങൾ യാത്രയ്ക്കിടയിൽ പണി മുടക്കി. ബൈക്ക് വിഭാഗത്തിൽ മത്സരിച്ചവർക്കായിരുന്ന നല്ല വെല്ലുവിളി നേരിട്ടത്. ബൈക്ക് വിഭാഗത്തിലെ മത്സരാർഥി റോഡിൽ നിന്നും തെന്നി കനാലിലേക്ക് വീണെങ്കിലും പരുക്കുകൾ കൂടാതെ രക്ഷപെട്ടു.

100 കിലോമീറ്റർ നീണ്ടു നിന്ന മത്സരത്തിൽ ആദ്യ ദിനങ്ങളിൽ മുന്നിട്ടു നിന്നവർ തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. 8-ാം തീയതിയാണ് മത്സരം അവസാനിക്കുക.

മാരുതി ദക്ഷിൺ ഡെയർ 2015-ൽ നിന്ന്... ചിത്രങ്ങൾ: മെറിൻ റിബേക്ക തോമസ്

മൂന്നാം ദിവസത്തെ മത്സരഫലം

കാർ വിഭാഗം

സന്ദീപ് ശർമ, കരൺ ആര്യ (മാരുതി) - 3:03:40

സമ്രത് യാദവ്, ഗൗരവ് - 3:08:48

ബൈക്ക് വിഭാഗം

അർവിന്ദ് കെ പി - 2:52:41

നടരാജ് - 2:56:54