പതിനാറാം വയസിൽ ലൈസൻസ്!

ഡ്രൈവിങ് ലൈസൻസ് പ്രായപരിധി കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ പതിനെട്ട് വയസുള്ളത് പതിനാറു വയസാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഗതാഗതമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എല്ലാതരം വാഹനങ്ങളുടേയുമല്ല പകരം ഗിയറില്ലാത്ത 100 സിസിയിൽ കുറവ് എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസിന്റെ പ്രായ പരിധിയാണ് കുറയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാത്തിരിക്കാം ഈ കാറുകൾക്കായി

റോഡ് സേഫ്റ്റി ബില്ല് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും കൂട്ടായ തീരുമാനത്തിന് ശേഷം നിയമം പാര്‍ലമെന്റില്‍ പാസാക്കുമെന്നും പൊന്‍ രാധാക്യഷ്ണന്‍ പറഞ്ഞു. എന്നാല്‍ 100 സിസിക്ക് താഴെയുള്ള ഗിയർലെസ് സ്കൂട്ടറുകൾ ഒഴികെയുടെ മറ്റു വാഹനങ്ങൾ ഈ ലൈസൻ‌സ് ഉപയോഗിച്ച് ഓടിക്കാൻ സാധിക്കില്ല.

ശത്രുക്കളെ ഭയപ്പെടുത്തുന്ന യുദ്ധടാങ്കുകൾ 

നൂറ് സിസിയിൽ താഴെയുള്ള സ്കൂട്ടറുകള്‍ സ്പീഡ് ഗവേണിങ് സംവിധാനം ഉപയോഗിച്ച് പരമാവധി വേഗത 80 കിലോമീറ്ററായി നിജപ്പെടുത്തുകയും വേണം. നിലവില്‍ ടിവിഎസ് സ്‌കൂട്ടി, പെപ്പ് പ്ലസ്, സ്ട്രീക്ക് എന്നീ മോഡലുകളാണ് രാജ്യത്ത് 100 സിസിക്കു താഴെ പുറത്തിറങ്ങുന്ന പ്രധാന സ്‌കൂട്ടറുകൾ.