ഡ്രൈവറില്ലാ കാർ, ഫിയറ്റുമായി കൈകോർത്ത് ഗൂഗിൾ

Fiat Chrysler Pacifica

സ്വന്തം കാറിലെ പരീക്ഷണങ്ങൾകൂടാതെ പാസഞ്ചർ കാറുകളിലേയ്ക്കും ഡ്രൈവറില്ലാ പരീക്ഷണം ഗൂഗിൾ വ്യാപിപ്പിക്കുന്നു. അതിനായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സുമായി കൈകോർക്കുകയാണ് ഗൂഗിൾ. ക്രൈസ്‌ലറിന്റെ ഹൈബ്രിഡ് കാർ പസിഫിക്കായിലാണ് ഗൂഗിൾ പരീക്ഷണയോട്ടം നടത്തുന്നത്.

Fiat Chrysler Pacifica

ഇതിനായി പ്രത്യേകം വാഹനം ക്രൈസ്‌ലർ നിർമിച്ചു നൽകും. ഗൂഗിൾ‌ കാർ നിർമിക്കാതെ ക്രൈസ്‌ലർ നിർമിക്കുന്ന വാഹനത്തിൽ സ്വയം ഓടുന്നതിന് ആവശ്യമായ സെൻസറുകൾ നിർമിക്കാനാണ് പദ്ധതി. ഇതിനായി ഇരുകമ്പനികളും ധാരണയിലെത്തിക്കഴിഞ്ഞു. ഗൂഗിളിന്റെ സാങ്കേതിക വിദ്യയും ഫീയറ്റ് ക്രൈസ്‌ലറിന്റെ വാഹന നിർമാണ വൈദഗ്ദ്യവും ചേർന്നാൽ മികച്ചൊരു സെൽഫ് ഡ്രൈവിങ് കാർ പുറത്തിറക്കാനാവും എന്നാണ് ഇരുകമ്പനികളും കരുതുന്നത്.

Fiat Chrysler Pacifica

അമേരിക്കന്‍ ടെക്നോളജി ഭീമനായ ഗൂഗിളാണ് ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ സംബന്ധിച്ച ഗവേഷണത്തില്‍ ഒന്നാംസ്ഥാനത്ത്. സാങ്കേതികവിദ്യാ കൈമാറ്റം സംബന്ധിച്ച് ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ് എന്നീ കമ്പനികളുമായും ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്തിമ ധാരണയിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. നിലവിൽ അമേരിക്കയിൽ നടക്കുന്ന 94 ശതമാനം അപടകടങ്ങളും മനുഷ്യ നിർമിതമാണെന്നാണ് ഗൂഗിൾ പറയുന്നത്. അതുകൊണ്ടു തന്നെ സ്വയം ഓടുന്ന കാറുകൾ അപകടങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന അഭിപ്രായമാണു കമ്പനിക്കുള്ളത്.