സഞ്ചരിക്കുന്ന പുൽത്തകിടി

ഓരോ കാറുകളും പുറം തള്ളുന്നത് അന്തരീക്ഷം മലിനമാക്കുന്ന നിരവധി പദാർത്ഥങ്ങളാണ്. എന്നാൽ മലിനമാക്കുന്ന വാഹനം തന്നെ അന്തരീക്ഷം ശുദ്ധീകരിച്ചാലോ? നല്ല ഐഡിയ ആണ് അല്ലേ? എന്നാൽ അത്തരത്തിലൊരു വാഹനം പുറത്തിറക്കിയിരിക്കുന്നു ജർമൻ വാഹനനിർമാതാക്കളായ ഡെയിംലർ. ഡെയിംലർ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കാർ നിർമ്മാണ വിഭാഗമാണ് ഇത്തരത്തിലൊരു പരിസ്ഥിതി സൗഹാർദ്ദ വാഹനം നിർമ്മിച്ചത്. സ്മാർട് ഫോർ 2 എന്ന ഇലക്ട്രിക് കാറിന്റെ പതിപ്പായ കാർ 2 ഗോ എന്ന പേരിൽ ഇറക്കുന്ന കാറിന്റെ പുറംഭാഗം മുഴുവൻ പുൽത്തകിടി പിടിപ്പിച്ചിരിക്കുകയാണ്.

ഈ വാഹനത്തിന്റെ പുറംഭാഗം മുഴുവനുള്ള പുൽത്തകിടി പ്രത്യേക തരത്തിൽ വെട്ടിയൊതുക്കിയ പുല്ലുകൾ മണ്ണിനോടൊപ്പം തന്നെ കാറിൽ പിടിപ്പിച്ചിരിക്കുന്നു. ഇത്തരം കാറുകൾക്ക് പരിസ്ഥിതിയിൽ ഗുണപരമായ ഇടപെടൽ നടത്താൻ കഴിയുമെന്നാണ് സ്മാർട് ഫോർ 2 നിർമ്മാതാക്കളുടെ അവകാശവാദം. ഒരു വർഷത്തിൽ 7 കിലോഗ്രാം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് ഇവർ പറയുന്നു.

ലോകത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പരിസ്ഥിതിസൗഹൃദ കാർ പുറത്തിരങ്ങുന്നത്. ഈ കാറിന്റെ പുൽത്തകിടിയെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്നും സമ്മിശ്രിത പ്രകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാറിലെ പുൽത്തകിടി ഭംഗിയോടെ നിലനിർത്തുക എത്രത്തോളം പ്രായോഗികമാണെന്ന് വിദഗ്ദർ ചോദ്യമുന്നയിക്കുന്നു.