ഹ്യുണ്ടേയ് ക്രേറ്റയ്ക്ക് ഫോർ സ്റ്റാർ

ലാറ്റിൻ അമേരിക്കൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ലാറ്റിൻ എൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ നിർമിത ക്രേറ്റയ്ക്ക് ഫോർ സ്റ്റാർ. കൊളംബിയ, കോസ്റ്റാറിക്ക, പെറു, പനാമ തുടങ്ങിയ രാജ്യങ്ങളിലെ വിൽപ്പനയ്ക്കായി ചെന്നൈയിലെ ഫാക്റ്ററിൽ നിർമ്മിക്കുന്ന ലെഫ്റ്റ് ഹാന്റ് ഡ്രൈവ് ക്രേറ്റയാണ് ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ നേടിയത്.

എബിഎസ്, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈന്റർ, രണ്ട് എയർബാഗുകൾ തുടങ്ങിയവയുള്ള മോഡലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ജൂലൈയിൽ അരങ്ങേറ്റം കുറിച്ചത ക്രേറ്റയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.അവതരണത്തിനു മുന്നോടിയായി പതിനായിരത്തിലേറെ ബുക്കിങ്ങുകൾ സ്വന്തമാക്കാൻ ‘ക്രേറ്റ’യ്ക്ക് കഴിഞ്ഞിരുന്നു.

ഇന്ത്യൻ‌ വിപണിയിൽ വിൽപ്പനയ്ക്കുള്ള ക്രേറ്റയ്ക്ക് മൂന്ന് എൻജിൻ വകഭേദങ്ങളുണ്ട്. 1.6 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, 1.6 ലീറ്റർ ഡീസൽ. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ് പെട്രോൾ, 1.4 ലീറ്റർ ഡീസൽ എൻജിനുകൾക്കു കൂട്ട്. ശേഷിയേറിയ ഡീസൽ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാണ്.