ഹ്യുണ്ടേയുടെ ഹൈഡ്രജൻ ഫ്യുവൽ കാർ

കുരുത്തുറ്റ പെർഫോമൻസും കുറഞ്ഞ മലീനകരണവുമായി ഹ്യുണ്ടേയ്യുടെ പുതിയ കാർ കൺസെപ്റ്റ് എൻ 2025 വിഷൻ ഗ്രാന്റ് ടുറിസ്മോ. ഹ്യുണ്ടേയ്യുടെ പെർഫോമൻസ് വകഭേദമായ എൻ ബ്രാന്‍ഡിലുള്ള കൺസെപ്റ്റ് കാറാണ് 2025 ഗ്രാന്റ് ടുറിസ്മോ. കഴിഞ്ഞ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയിൽ ഹ്യുണ്ടേയ് പ്രദർശിപ്പിച്ച മോഡൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ആദ്യത്തെ മാസ് പ്രൊഡക്ഷൻ ഹൈഡ്രജൻ ഫ്യുവൽ സെല്‍ കാർ എന്ന ഖ്യതിയിൽ പുറത്തിറങ്ങാനിരിക്കുന്ന എൻ 2025 ഗ്രാന്റ് ടൂറിസ്മോ ഹ്യുണ്ടേയ്യുടെ ഏറ്റവും മികച്ച പെർഫോമൻസ് കാറായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സിഎഫ്ആർപി മോണോകോക്ക് ഷാസി ഉപയോഗിക്കുന്ന കാറിന് ഏകദേശം 850 ബിഎച്ച്പി കരുത്തുണ്ടാകും. ഫ്യുവൽ സെല്ലും സൂപ്പർ കപ്പാസിറ്റർ സിസ്റ്റവും ചേർന്നായിരിക്കും വാഹനത്തിന് ഇത്ര അധികം കരുത്ത് പകരുന്നത്. മി‍ഡ് എഞ്ചിനുള്ള കാറിന്റെ ഭാരം കുറയ്ക്കുന്നതിനായി കാർബൺ ഫൈബർ റിഇൻഫോഴ്സിഡ് പ്ലാസ്റ്റിക്ക് മോണോക്കോക്ക് ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 972 കിലോഗ്രാമാണ് എൻ 2025 വിഷൻ ജിടിയുടെ ഭാരം.