‘ഐസ് കാർ’ കണ്ട് ഉടമ ഐസ് ആയപ്പോൾ

Ice car

നദിക്കരയിൽ കാർ പാർക്ക് ചെയ്തിട്ടു പോയ ആൾ പിറ്റേന്ന് വന്നു നോക്കിയപ്പോൾ കാർ ഇല്ല. പകരം അവിടെ ഒരു ഐസ് കട്ട ഇരിക്കുന്നു. കാഴ്ച കണ്ട് ഐസ് ആയിപ്പോയ ഉടമ കാർ തിരഞ്ഞു നടന്നു. പിന്നീട് കക്ഷി മനസ്സിലാക്കി തന്റെ കാർ ആ ഐസ് കട്ടയ്ക്കുള്ളിലാണെന്ന്.

Ice Car

ന്യൂയോർക്കിലെ ബഫലോ നഗരത്തിൽ ഇയറി നദിയുടെ കരയിൽ കാർ പാർക്ക് ചെയ്തിട്ടു പോയ ജസ്റ്റിൽ യെലൻ എന്ന യുവാവിനാണ് ഇൗ അനുഭവം ഉണ്ടായത്. രൂക്ഷമായ മഞ്ഞും നദിയിലെ ജലവും ചേർന്നാണ് കാറിനെ ഐസാക്കി മാറ്റിയത്. പക്ഷേ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല പാവം.

Ice Car

രാത്രിയില്‍ വാഹനമോടിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് ഹാംബര്‍ഗിലെ റൂട്ട് 5 ലെ ഹോക്ക് പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടു കക്ഷി പോയത്. പിറ്റേന്നത്തെ കാഴ്ച കണ്ടപ്പോൾ ഇതിലും ഭേദം മഞ്ഞ് കാര്യമാക്കാതെ വണ്ടി ഒാടിക്കുന്നതായിരുന്നു ഭേദമെന്ന് പാവത്തിനു തോന്നിക്കാണും. രണ്ടു ദിവസം കൊണ്ട് വളരെ പരിശ്രമിച്ചാണ് യെലൻ കാർ പുറത്തെടുത്തത്.