ക്രാഷ് ടെസ്റ്റിൽ ബലേനോയ്ക്ക് മൂന്ന് സ്റ്റാർ

യൂറോപ്യൻ ന്യൂ കാർ എസസ്മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ്ടെസ്റ്റിൽ ഇന്ത്യൻ നിർമിത ബലേനോയ്ക്ക് മൂന്നു സ്റ്റാർ റേറ്റിങ്. യൂറോപ്യൻ നിലവാരത്തിലുള്ള ബലേനോയുടെ രണ്ടു മോഡലുകളിൽ നടത്തിയ ടെസ്റ്റിൽ സേഫ്റ്റി പാക്കുള്ള മോഡലിന് അഞ്ചിൽ നാല് സ്റ്റാറും അല്ലാത്ത മോഡലിന് അഞ്ചിൽ മൂന്നു സ്റ്റാറും ലഭിച്ചു. രണ്ട് വാഹനങ്ങളിലും എബിഎസ്, എയർബാഗ് തുടങ്ങിയ സൂരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നു.

റഡാർ ഗൈഡഡ് ഓട്ടോണമസ് ബ്രേക്കിങ് സിസ്റ്റം അടങ്ങിയ സേഫ്റ്റി പാക്കുള്ള (ഇന്ത്യയിൽ വിപണിയിൽ ഈ മോഡൽ ലഭ്യമല്ല) മോഡലിനാണു നാല് സ്റ്റാർ ലഭിച്ചത്. കൂടാതെ മുൻസീറ്റിലെ യാത്രക്കാർക്ക് 85 ശതമാനം സുരക്ഷയും കുട്ടികൾക്ക് 73 ശതമാനം സുരക്ഷയും വഴിയാത്രക്കാർക്ക് 65 ശതമാനം സുരക്ഷയും നൽ‌കുന്നുണ്ട്. സേഫ്റ്റി പാക്കില്ലാത്ത ബലേനോയ്ക്ക് മുൻസീറ്റിലെ യാത്രികർക്ക് 80 ശതമാനം സുരക്ഷ നൽകുമ്പോൾ കുട്ടികൾക്ക് 73 ശതമാനവും, കാൽനടക്കാർക്ക് 65 ശതമാനവും സുരക്ഷ നൽകുന്നുണ്ട്.

ഫ്രണ്ട് ക്രാഷ്ടെസ്റ്റ് 64 കിലോമീറ്റർ വേഗതയിലും, ഫുൾ ഫ്രണ്ട് ക്രാഷ്ടെസ്റ്റും സൈഡ് ക്രാഷ്ടെസ്റ്റും 50 കിലോമീറ്റർ വേഗതയിലും സൈ‍ഡ്പോൾ‌ ടെസ്റ്റ് 24 കിലോമീറ്റർ വേഗതിലുമാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ നിർമിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യകാർ എന്ന ബഹുമതി സ്വന്തമാക്കിയ കാറാണ് ബലേനോ.

ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയ്ക്ക് പെട്രോൾ, ഡീസൽ എൻജിനുകളാണുള്ളത്. ടെയാവും ‘ബലേനൊ’യുടെ വരവ്. ഡീസൽ വിഭാഗത്തിൽ 1.3 ലീറ്റർ ഡി ഡി ഐ എസ് എൻജിനും പെട്രോളിൽ 1.2 ലീറ്റർ എൻജിനുമാണു ‘ബലേനൊ’യ്ക്കു കരുത്തേകുന്ന