ഇത് സ്റ്റാർ ഹോട്ടലല്ല; ഇന്ത്യൻ റെയിൽവേ വിശ്രമ മുറി

ശീതികരിച്ച മുറികൾ, വൈഫൈ കണക്ഷൻ, വിശ്രമിക്കാൻ മനോഹര സോഫകൾ, ശീതളപാനീയങ്ങൾ തരാൻ ആഥിത്യമര്യതയുള്ള ജീവനക്കാൻ... സ്റ്റാർ ഹോട്ടലിലെ സൗകര്യങ്ങളെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. ഇന്ത്യൻ റെയിൽവേ കാറ്ററിങ്ങ് ആന്റ് ടൂറിസം കോപ്പറേഷന്റെ വിശ്രമ മുറിയെക്കുറിച്ചാണ്. പ്ലാറ്റ്ഫോമിലെ ബഹളങ്ങൾക്ക് നിന്ന് അൽപം ആശ്വാസം പകരുന്നൊരു ഇടമാണ് എക്സിക്യൂട്ടീവ് ലോഞ്ചുകൾ.

ഏതു ക്ലാസിലെ യാത്രക്കാർക്കും ഇവിടെ വിശ്രമിക്കാം. 100 (ആഗ്ര, ജയപൂര്‍) 150 (ന്യൂഡൽഹി) എൻട്രി ഫീസ് നൽകണമെന്ന് മാത്രം. ആദ്യത്തെ രണ്ട് മണിക്കൂർ ഒരാൾക്ക് 150 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറുകൾക്കും 50 രൂപയുമാണ് ഈ വിശ്രമി കേന്ദ്രത്തിൽ കഴിയണമെങ്കിൽ ഈടാക്കുന്നത്. ഇതോടൊപ്പം മാത്രമല്ല വൈഫൈ, സോഫ്റ്റ് റീഫ്രൈഷ്മെന്റ്സ്, ടിവി, ന്യൂസ് പേപ്പർ, മാസികകൾ വൃത്തിയുള്ള ശുചിമുറികൾ എന്നിവ ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും.

കൂടാതെ ലോഞ്ചിലെ ബിസിനസ് ക്ലാസിൽ കമ്പൂട്ടറും പ്രിന്റും ഫോട്ടോകോപ്പിയും എടുക്കാനുള്ള സൗകര്യങ്ങളുമുണ്ടാകും. നിലവിൽ ആഗ്ര, ജയപൂർ, ന്യൂഡൽഹി സിറ്റികളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. ഇന്ത്യയിൽ ആകെമാനം 50 റെയിൽവേ സ്റ്റേഷനുകളിൽ ആഡംബര വിശ്രമമുറികൾ നിർമിക്കാനാണ് ഐആർടിസി പദ്ധതിയിടുന്നത്.