ജയസൂര്യയ്ക്ക് ഇനി ജാഗ്വർ

Jayasurya and family With Jaguar XF Aero Sport

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് കാണികളുടെ കൈയടി നേടുന്ന നടനാണ് ജയസൂര്യ. ആട് ഒരു ഭീകരജീവിയാണ്, അമർ അക്ബർ അന്തോണി, സു സു സുധി വാത്മീകം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ 2015 ൽ നമുക്ക് സമ്മാനിച്ച ജയസൂര്യയുടെ വാഹനം ഇനി ജാഗ്വർ. ജാഗ്വറിന്റെ ലക്ഷ്വറി സലൂണായ എക്സ് എഫിന്റെ എയ്റോ സ്പോർട്‌സാണ് ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ജാഗ്വർ ലാന്റ് റോവർ ഡീലർഷിപ്പായ മുത്തൂറ്റ് മോട്ടോഴ്സിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

Jayasurya and family With Jaguar XF Aero Sport

ബിഎംഡബ്ല്യു 5 സീരീസ് സ്വന്തമായുള്ള ജയസൂര്യയുടെ ആദ്യ ജാഗ്വറാണ് എക്സ് എഫ് എയ്റോസ്പോർട്ട്. 2.2 ലിറ്റർ‌ ഡീസൽ എൻജിനുള്ള കാർ 3500 ആർപിഎമ്മിൽ 187.7 ബിഎച്ച്പി കരുത്തും 2000 ആർപിഎമ്മിൽ 450 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കീലോമീറ്റർ വേഗത കൈവരിക്കാൻ എക്സ് എഫിന് 8.5 സെക്കന്റുകൾ മാത്രം മതി. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് കാറിന്റെ ഗിയർബോക്സ്. ഏകദേശം 68 ലക്ഷം രൂപയാണ് എക്സ്എഫ് എയ്റോ സ്പോർട്ട്സിന്റെ വില.