ലംബോർഗ്നിയുടെ എസ് യു വിയുടെ വില 192,500 ലക്ഷം ഡോളർ

ഹൈ പെർഫോമൻസ് സൂപ്പർ സ്‌പോർട്ട്‌സ് കാറുകളുടെ പേരിൽ പ്രശസ്തമായ ഇറ്റാലിയൻ കമ്പനിയാണ് ലംബോർഗ്നിനി. ലംബോർഗ്നി 1986 മുതൽ 1993 വരെ നിർമ്മിച്ച എസ് യു വിയാണ് എൽഎം002. ലംബോർഗ്നി 328 എണ്ണം മാത്രം നിർമ്മിച്ച എസ് യു വികളിലൊരെണ്ണം അമേരിക്കയിൽ നടന്ന ലേലത്തിൽ കഴിഞ്ഞ ദിവസം വിറ്റുപോയി.  21-ാമത് നാഷണൽ ആർഎം സോദബൈസ് ഓക്ഷൻസിലാണ് ലംബോർഗ്നിയുടെ റാംബോ ലംബോ എന്ന ഒാമനപ്പേരുള്ള  ഈ എസ് യു വി 192,500 ഡോറിന് (12,285,965 രൂപ) സ്വന്തമാക്കിയത് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തൊരു കാർപ്രേമിയാണ്. 

1988 ൽ അമേരിക്കയിലെത്തിയ മിലിട്ടറി സ്‌പെക്ക് എസ യു വിയാണ് എൽഎം 002. 5.1 ലിറ്റർ എഞ്ചിനുള്ള കാറിന് 444 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് നൂറ് കീലോമീറ്റർ വേഗത കൈവരിക്കാൻ 7.7 സെക്കന്റ് മാത്രം മതി. വെറും 32,000 കീലോമീറ്റർ മാത്രം ഒാടിയിട്ടുള്ള ഈ വെള്ള എൽഎം 002 ന്റെ ഉൾവശം ഇറ്റാലിയൻ ലെതർ അപ്പോഹോൾസറിയാണ് ഉപയോഗിച്ചിരിക്കുന്നത്. കരുത്തും ആഢംബരവും ഒരുപോലെ ഒത്തിങ്ങിയ ഈ ഫോർവീൽ ഡ്രൈവ് എസ് യു വിയുടെ അവേശേഷിക്കുന്ന ചുരുക്കം ചില വാഹനത്തിലൊന്നാണ് ഇപ്പോൾ ലേലത്തിൽ വിറ്റു പോയത്.