മാരുതി ദക്ഷിൺ ഡെയർ 2015 ആരംഭിച്ചു

മാരുതി സുസുക്കി ദക്ഷിൺ ഡെയർ 2015 ബെംഗലുരുവിലെ ചിത്രദുർഗയിൽ നിന്ന് ആരംഭിച്ചു. മത്സരാർഥികളും സംഘാടകരും മാധ്യമപ്രവർത്തകരും ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന 6 ദിവസം നീണ്ടു നിൽക്കുന്ന മത്സരം ഞായറാഴ്ചയാണ് ആരംഭിച്ചത്.

മാരുതി ദക്ഷിൺ ഡെയർ 2015-ൽ നിന്ന്... ചിത്രങ്ങൾ: മെറിൻ റിബേക്ക തോമസ്

ആദ്യ ദിവസം 75 കിലേമീറ്റർ താണ്ടിയ മത്സരത്തിൽ കാർ വിഭാഗത്തിൽ ഡിഫെൻഡിങ് ചാംപ്യൻ സന്ദീപ് ശർമ തന്നെയാണ് മുന്നിലെത്തിയത്. സന്ദീപും കരണും ചേർന്ന മാരുതി ടീം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സെക്കൻഡുകളുടെ വ്യത്യാസത്തിലെത്തിയ സമ്രത് യാദവിന്റെ ടീം രണ്ടാമതായി.

മാരുതി ദക്ഷിൺ ഡെയർ 2015-ൽ നിന്ന്... ചിത്രങ്ങൾ: മെറിൻ റിബേക്ക തോമസ്

ബൈക്ക് വിഭാഗത്തിൽ അർവിന്ദ് കെ പി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ നടരാജ്, വിശ്വാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ടൈം സ്പീ‍ഡ് ഡിസ്റ്റൻസ് (ടിഎസ്ഡി) വിഭാഗത്തിലും മത്സരം നടന്നു. ഇതിൽ ദിലീപ് ജെയ്ൻ ചന്ദു ശേഖർ എന്നിവരടങ്ങുന്ന ടീമാണ് മുന്നിൽ.

ഒന്നാം ദിവസത്തെ മത്സരഫലം

സന്ദീപ് ശർമ, കരൺ ആര്യ (മാരുതി) - 1:33:49

സമ്രത് യാദവ്, ഗൗരവ് - 1:36:55

ഹർപ്രീത് ബാവ, പർമിന്ദർ താക്കൂർ: 1:39:14

മാരുതി ദക്ഷിൺ ഡെയർ 2015-ൽ നിന്ന്... ചിത്രങ്ങൾ: മെറിൻ റിബേക്ക തോമസ്

ബൈക്ക് വിഭാഗം

അർവിന്ദ് കെ പി - 1:28:44

നടരാജ് - 1:30:04

വിശ്വാസ് എസ് ഡി - 1:44:11