വാഗൺ ആർ എ എം ടി പുറത്തിറങ്ങി

ഓട്ടോമാറ്റിക്ക് കാറുകളുടെ തലവര മാറ്റിക്കൊണ്ടാണ് മാരുതി തങ്ങളുടെ ആദ്യ എഎംടി കാർ സെലേറിയോ പുറത്തിറക്കിയത്. ഓട്ടോമാറ്റിക്കിന്റെ ഡ്രൈവിങ് സുഖവും മാനുവൽ കാറുകളുടെ മൈലേജും കുറഞ്ഞ പരിപാലന ചിലവുമായി എത്തിയ കാർ ഇന്ത്യക്കാർക്ക് തന്നേ ബോധിച്ചു. അതിനു ശേഷം ജനപ്രിയ കാറായ ഓൾട്ടോയും എ എം ടിയായി എത്തി. ഇപ്പോഴിതാ മാരുതിയുടെ മറ്റൊരു ജനപ്രിയ മോഡലായ വാഗൺ ആറിനേയും എഎംടിയിരിക്കുകയാണ്.

എഎംടി കാറുകൾക്ക് ലഭിക്കുന്ന ജനപ്രിയതയാണ് വാഗൺ ആറിനേയും എഎംടിയാക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. വാഗൺ ആര്‍, വാഗൺ ആർ സ്റ്റിങ്റേ എന്നി മോഡലുകൾക്കാണ് എഎംടി വകഭേദം മാരുതി പുറത്തിറക്കിയിരിക്കുന്നത്. കാഴ്ച്ചയിൽ കാര്യമായ മറ്റങ്ങൾ പുതിയ വാഗൺ ആറിനുണ്ടാകില്ല. 1 ലിറ്റർ കെ സീരിസ് എഞ്ചിൻ 67 ബിഎച്ച്പി കരുത്തും 9.17 കെജിഎം ടോർക്കും വാഗൺ ആർ എഎംടിക്കുണ്ടാകും. ലീറ്ററിന് 20.51 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. 1999 ൽ വിപണിയിലെത്തിയ വാഗൺ ആർ ഇന്ത്യയിലെ ഏറ്റവും അധികം വിൽപ്പനയുള്ള കാറുകളിലൊന്നാണ്.

വാഗൺ ആർ എഎംടി മോഡലുകളുടെ ഡല്‍ഹി എക്സ്‍ഷോറൂം വില

വാഗണ്‍ ആര്‍ - വിഎക്സ്‍ഐ എഎംടി -4.47 ലക്ഷം രൂപ വിഎക്സ്‍ഐ എഎംടി ഓപ്ഷന്‍ - 5.09ലക്ഷം രൂപ.

സ്റ്റിങ്റേ - വിഎക്സ്‍ഐ എഎംടി -4.98ലക്ഷം രൂപ വിഎക്സ്‍ഐ എഎംടി ഓപ്ഷന്‍ - 5.31ലക്ഷം രൂപ.