അടിമുടി മാറി പുതിയ പജീറോ സ്പോർട്ട്

Mitsubishi Pajero Sport

അടിമുടി മാറി കൂടുതൽ സ്റ്റൈലിഷായി പുതിയ മിസ്തുബുഷി പജീറോ സ്പോർട്ട് എത്തി. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്നാണ് വാഹനം ഒൗദ്യോഗികമായി പുറത്തിറക്കിയത്.

പുതിയ ഒൗട്ട്ലാൻഡറിൽ കാണുന്ന ‘ഡൈനമിക്ക് ഷീൽഡ്’ രീതിയുള്ള മുൻവശമാണ് പുതിയ പജീറോയ്ക്കും. എൽഇഡി ചേർന്ന ഹെഡ് ലൈറ്റുകളും ക്രോം ഭാഗങ്ങളും താഴ്ന്നിരിക്കുന്ന ഫോഗ് ലാംപുകളും ചേരുമ്പോൾ മുൻവശത്തിന് സ്റ്റൈലിഷ് സ്പോർട്ടി ലുക്ക് കിട്ടുന്നു.

മിസ്തുബുഷി ട്രൈറ്റോണിനു സമാനമായ ഉൾവശങ്ങൾക്ക് ലെതർ സീറ്റുകൾ ഭംഗിയേകുന്നു. ഒപ്പം ഡാഷ് ബോർഡിലെ ഗ്ലോസ്സി ബ്ലാക്ക് ഫിനിഷ് കൂടുതൽ ഭംഗി നൽകുന്നു. 2.4 ലീറ്റർ ടർബോ എഞ്ചൻ കരുത്ത് പകരുന്ന കാറിന് 8 സ്പീഡ് ഒാട്ടമാറ്റിക് ഗീയർ ബോക്സാണുള്ളത്.

ഇന്ധനക്ഷമത പഴയ മോഡലിനെ അപേക്ഷിച്ച് 17% കൂടിയെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. വാഹനത്തിന്റെ ടേണിങ് റേഡിയസ് 5.6 എം ആണ്. 7 എയർബാഗുകളുമായെത്തുന്ന കാറിന് 18 ഇഞ്ച് അലോയ് വീലുകളാണുള്ളത്. തായ്‍ലൻഡിൽ ഇൗ മാസം തന്നെ വിൽപന ആരംഭിക്കുന്ന കാർ ആധികം താമസിയാതെ ഇന്ത്യയിലുമെത്തും.

വിവിധ മോഡലുകളുടെ വില (ഇന്ത്യയിലേത് ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല)

2.4 ജി എൽ എസ്: 20.82 ലക്ഷം

2.4 ജി ടി: 22.87 ലക്ഷം

2.4 ജി ടി 4 വീൽ ഡ്രൈവ്: 26.51 ലക്ഷം