പുതിയ നാനോ; വില 1.99 ലക്ഷം മുതൽ

മുംബൈ ∙ ടാറ്റ മോട്ടോഴ്സ് നാനോ കാറിന്റെ പുതിയ മോഡൽ ‘ജെൻ എക്സ് നാനോ’ പുറത്തിറക്കി. ഏറെ പുതുമകൾ നിറഞ്ഞതാണിത്.മാനുവൽ ഗിയറുള്ള എക്സ്ഇക്ക് വില 1.99 ലക്ഷം രൂപ (എക്സ് ഷോറൂം ഡൽഹി), എക്സ്ടി 2.49 ലക്ഷം രൂപയ്ക്കു ലഭിക്കും. ഓട്ടമാറ്റിക് ഗിയറുള്ള എക്സ്എംഎയ്ക്ക് വില 2.69 ലക്ഷം രൂപ. ഓഗസ്റ്റ് മുതൽ ലഭിക്കും. ഈ വിഭാഗത്തിലെ എക്സ്ടിഎയ്ക്ക് 2.89 ലക്ഷം രൂപയാണ് വില. 2009 മാർച്ചിലാണ് നാനോ പുറത്തിറക്കിയത്.