ഔഡിയുടെ പുതിയ സ്പോർട്സ് കാർ ഇന്ത്യയിൽ

ന്യൂഡൽഹി ∙ ഔഡിയുടെ പുതിയ സ്പോർട്സ് കാർ ആർഎസ് 6 അവാന്റ് പുറത്തിറക്കി. 3.9 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന ആഡംബര സ്പോർട്സ് കാറിന് 560 കുതിരശക്തിയേകുന്ന 3993 സിസി എൻജിനാണുള്ളത്.

പരമാവധി വേഗം മണിക്കൂറിൽ 305 കിലോ മീറ്റർ. വില 1.35 കോടി രൂപ (ഡല്‍ഹി, മുംബൈ ഷോറൂം).