കുറഞ്ഞ വിലയ്ക്ക് റെനോ ക്വിഡ് എത്തി

പ്രമുഖ വാഹനനിർമാതാക്കളായ റെനോ തങ്ങളുടെ ഏറ്റവും പുതിയ ഹാച്ച് ബാക്കായ ക്വിഡിന്റെ രാജ്യാന്തര അവതരണം ചെന്നൈയിൽ നടത്തി. 4 ലക്ഷത്തിൽ താഴെ വില വരുന്ന ഇൗ വാഹനം മാരുതി ആൾട്ടോ, ഹ്യുണ്ടായ് ഇയോൺ എന്നീ കാറുകളോട് വിപണിയിൽ മത്സരിക്കും.

3.68 മീറ്റർ നീളമുള്ള കാറിന് 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. മുൻവശത്ത് നിന്ന് നോക്കിയാൽ ഒരു ചെറിയ എസ്യുവി ലുക്ക്. 0.8 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചൻ കരുത്ത് പകരുന്ന വാഹനത്തിന് 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണുള്ളത്.

ഡീസൽ എഞ്ചിൻ തൽക്കാലം ആലോചനയിൽ ഇല്ലെങ്കിലും ഓട്ടമാറ്റിക് വേർഷൻ അടുത്ത് തന്നെ എത്തിയേക്കും. ഇൗ വർഷം അവസാനത്തോടെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ലഭ്യമാകുന്ന കാറിന്റെ 98% ഭാഗങ്ങളും ഇന്ത്യയിൽ തന്നെയാണ് ഉൽപാദിപ്പിച്ചിരിക്കുന്നത്. ഡാറ്റ്സൻ ഗോയുടെ ആതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ക്വിഡും ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.