നിസാൻ കിക്സ് വരുന്നു

Nissan Kicks

കോംപാക്റ്റ് എസ് യു വി സെഗ്‍‌മെന്റിലേ വാഹനങ്ങൾ‌ക്ക് ഭീഷണിയാകാൻ നിസാൻ പുതിയ വാഹനവുമായി എത്തുന്നു. കിക്സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ പ്രൊഡക്ഷൻ പതിപ്പ് മെയ് 2 ന് ബ്രസീലിൽ പ്രദർശിപ്പിക്കും എന്നാണ് കരുതുന്നത്.

Nissan Kicks

നിസാൻ മൈക്ര, നിസാൻ സണ്ണി തുടങ്ങിയ വാഹനങ്ങളിലെ വി പ്ലാറ്റ്ഫോമിലാണ് കിക്സും നിർമിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 1.6 ലിറ്റർ എൻജിനും ഡീസൽ പതിപ്പിന് 1.5 ലിറ്റർ എൻജിനുമാകും ഉണ്ടാകുക. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്ലാസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും.

Nissan Kicks

അടുത്ത വർഷം ആദ്യം ബ്രസീലിയൻ മാർക്കറ്റിൽ പുറത്തിറങ്ങുന്ന കിക്സ്. 2017 ൽ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. 210 കോടി മുതൽ മുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്, തുടക്കത്തിൽ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്.