നിസ്സാൻ മൈക്ര ഓട്ടമാറ്റിക് കാറിന് വില കുറച്ചു

നിസ്സാൻ മൈക്ര ഓട്ടമാറ്റിക് ഗിയർ മോഡലിനു വില കുറച്ചു. എക്സ്എൽ മോഡലിന് 54252 രൂപ കുറച്ച് 5.99 ലക്ഷം രൂപ (ഡൽഹി ഷോറൂം വില) യും എക്സ്‌വി മോഡലിന് 45713 രൂപ കുറച്ച് 6.73 ലക്ഷം രൂപയുമാക്കിയതായി മാനേജിങ് ഡയറക്ടർ അരുൺ മൽഹൊത്ര പറഞ്ഞു.

ഉൽപാദനത്തിൽ ഇന്ത്യൻ നിർമിത ഘടകങ്ങളുടെ അളവുയർത്തിയതാണ് വില കുറയ്ക്കാൻ സഹായകമായതെന്ന് കമ്പനി പറഞ്ഞു.