‘ഹാപ്പി വിത്ത് നിസ്സാൻ’ സർവീസ് ക്യാംപ് 28 വരെ

ഇന്ത്യയിലെ വാഹന ഉടമകൾക്കു മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താൻ ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ നടത്തുന്ന ‘ഹാപ്പി വിത്ത് നിസ്സാൻ’ സർവീസ് ക്യാംപെയ്നിന്റെ നാലാം പതിപ്പിനു തുടക്കമായി. രാജ്യത്തെ 120 നഗരങ്ങളിലായി 140 കേന്ദ്രങ്ങളിൽ ആരംഭിച്ച ക്യാംപുകളാണ് 28 വരെ തുടരുക. കഴിഞ്ഞ മൂന്നു ‘ഹാപ്പി വിത്ത് നിസ്സാൻ’ ക്യാംപെയ്നുകളിൽ മുക്കാൽ ലക്ഷത്തോളം വാഹന ഉടമകൾ പങ്കെടുത്തെന്നാണു നിസ്സാന്റെ കണക്ക്. ഇടപാടുകാരെ നേരിൽ കണ്ടു പ്രശ്നങ്ങളും പോരായ്മകളും മനസ്സിലാക്കാനും പരിഹാര മാർഗങ്ങൾ സ്വീകരിക്കാനുമുള്ള കമ്പനിയുടെ വിൽപ്പനാന്തര സേവന വിഭാഗത്തിന്റെ ഉദ്യമമാണ് ‘ഹാപ്പി വിത്ത് നിസ്സാൻ’ ക്യാംപെയ്ൻ. നിസ്സാന്റെ അംഗീകൃത സർവീസ് സെന്ററുകളുടെ സേവനം തേടുന്നതു വഴിയും യഥാർഥ സ്പെയർ പാർട്സും അക്സസറികളും ഉപയോഗിക്കുന്നതു കൊണ്ടുമുള്ള പ്രയോജനങ്ങളെപ്പറ്റി കാർ ഉടമകളെ ബോധവൽക്കരിക്കാനും കമ്പനി ഈ അവസരം വിനിയോഗിക്കുന്നുണ്ട്.

നിസാൻ സണ്ണി

‘ഹാപ്പി വിത്ത് നിസ്സാൻ’ ക്യാംപുകളിൽ നിസ്സാൻ കാറുകൾ സൗജന്യമായി പരിശോധിച്ചു നൽകുമെന്നാണു കമ്പനിയുടെ പ്രധാന വാഗ്ദാനം. സൗജന്യ കാർ പരിശോധനയ്ക്കും ടോപ് വാഷിനും പുറമെ ലേബർ ചാർജുകളിൽ 20% ഇളവും അനുവദിക്കും. യഥാർഥ നിസ്സാൻ അക്സസറികളുടെ വിലയിലും 20% ഇളവ് ലഭ്യമാണ്. ക്യാംപിലെത്തുന്ന കാറുകൾക്കു സമഗ്രമായ 60 പോയിന്റ് പരിശോധനയാണു നിസ്സാൻ നടത്തുക. ഒപ്പം ‘ഹാപ്പി വിത്ത് നിസ്സാൻ’ ക്യാംപെയ്നിന്റെ ഭാഗമായി ഒരു വർഷത്തെ നിസ്സാൻ എക്സ്റ്റൻഡഡ് വാറന്റി അടിസ്ഥാന നിരക്കിൽ സ്വന്തമാക്കാനും അവസരമുണ്ട്; ഒരു വർഷത്തിലേറെ കാലാവധിയുള്ള വാറന്റിക്ക് 10% നിരക്കിളവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നിസാൻ ടെറാനോ

വാഹനം വാങ്ങിയ ശേഷവും മികച്ച സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ‘ഹാപ്പി വിത്ത് നിസ്സാൻ’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര വിശദീകരിച്ചു. നിസ്സാൻ ഉപയോക്താക്കളുടെ വിശ്വാസം നേടാനും അവർക്ക് അഭിമാനം പകരാനുമാണ് ഈ ക്യാംപെയ്നിന്റെ പ്രധാന ലക്ഷ്യം. ഉപയോക്താക്കളുടെ സമീപമെത്തി അവരുടെ അഭിപ്രായം സമാഹരിക്കാനും കമ്പനി ഈ അവസരം പ്രയോജനപ്പെടുത്തുന്നുണ്ട്. ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്കു പ്രായോഗിക പരിഹാര മാർഗങ്ങൾ കണ്ടെത്താനും നിസ്സാൻ ഈ ക്യാംപുകളിലൂടെ ശ്രമിക്കുന്നുണ്ടെന്ന് മൽഹോത്ര അറിയിച്ചു.