നോർവേ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കുന്നു

പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ നോർവെ സർക്കാർ തയാറെടുക്കുന്നു. ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള പ്രവർത്തനങ്ങളുടെ ആദ്യ പടിയായാണ് ഈ നടപടി.

പ്രതിപക്ഷ-സർക്കാർ പ്രതിനിധികൾ ഒന്നിച്ചടെുത്ത തീരുമാനമാണിത്. 10 വർഷത്തിനുള്ളിൽ രാജ്യത്തെ 100% കാറുകളും ഹരിതോർജത്തിൽ ഓടിത്തുടങ്ങുമെന്നാണ് പല റിപ്പോർട്ടുകളിലെയും കണക്കുകൾ സൂചിപ്പിക്കുന്നത്.

നടപടി വിജയമാണെങ്കിൽ ഫോസിൽ ഇന്ധനങ്ങളിൽ (കൽക്കരി, ഗ്യാസ്,) ഓടുന്ന മറ്റു വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്. കമ്പനി സി.ഇ.ഒ ഇലോൺ മുസ്ക്ക് നേർവെയുടെ നടപടിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിലവിൽ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന നടക്കുന്ന രാജ്യവും നോർവെയാണ്. 24% പുതിയ വാഹനങ്ങളും ഇലക്ട്രിക് ചാർജിലാണ് നിരത്തിലത്തെുന്നത്. ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലക്ക് കൂടുതൽ വിപണിയുള്ള രാജ്യങ്ങളിലൊന്നാണിത്.