ഐഎസിനെ തകർക്കാൻ ഫ്രാൻസിന് വജ്രായുധം ഇൗ വിമാനം

ഫ്രാൻസിൽ ഐഎസിൽ നടത്തിയ ചാവേർ ആക്രമണത്തിൽ നിന്ന് രാജ്യം ഇതുവരെ പൂർണ്ണമായും മുക്തമായിട്ടില്ല. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുകയും തങ്ങളുടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ഐഎസ്സിനെ എന്തു വിലകൊടുത്തും ഒതുക്കും എന്ന നിലപാടിലാണ് ഫ്രഞ്ച് സർക്കാർ. യു എസ് സൈന്യവുമായി സഹകരിച്ച് ഫ്രഞ്ചു സൈന്യം സിറിയയിലെ ഐഎസ് ക്രേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ബോംബുകൾ വർഷിച്ചു തുടങ്ങി. ഭീകരതക്കെതിരായ യുദ്ധ ഫ്രാൻസ് ശക്തിപ്പെടുത്തുമ്പോൾ വാർത്തയാകുന്നത് അവരുടെ വ്യോമസേനയിലെ പ്രധാന യുദ്ധ വിമാനം റാഫേലാണ്.

റാഫേൽ

ഫ്രഞ്ച് കമ്പനിയായ ദസ്സോൾ ഏവിയേഷൻ നിർമ്മിക്കുന്ന യുദ്ധ വിമാനമാണ് റാഫേൽ. വൈവിദ്ധ്യമാർന്ന ആയുധങ്ങൾ വഹിയ്ക്കാൻ കഴിയും എന്നതാണ് റാഫേലിന്റെ പ്രധാന പ്രത്യേകത. 2001 ത്തിലാണ് ഈ വിമാനം ഫ്രഞ്ചു സേനയുടെ ഭാഗമായി മാറിയ റാഫേല്‍ ഇന്ന് സേനയുടെ അവിഭാജ്യ ഘടകമാണ്. ആകാശത്ത് നിന്ന് ആകാശത്തിലേക്കും ആകാശത്ത് നിന്ന് കരയിലേക്കും ആക്രമണം തൊടുക്കാൻ ശേഷിയുണ്ട് ഈ യുദ്ധവിമാനത്തിന്. 36 അടി വീതിയും 50 അടി നീളവും 17 അടി പൊക്കവുമുള്ള റാഫേലിന് മണിക്കൂറിൽ 860 മൈൽ (ഏകദേശം 2130 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 50000 അടി ഉയരത്തിൽ വരെ റാഫേലിന് പറക്കാൻ സാധിക്കും.

ഏകദേശം ഒമ്പത് ടണ്ണോളം വ്യത്യസ്ത ആയുദ്ധങ്ങൾ, എംഐസിഎ എയർ ടു എയർ മിസൈൽ എംഈടിഒആർ ലോങ് റേഞ്ച് മിസൈൽ എന്നിവ റാഫേലിന് വഹിക്കാം. 2500 റൗണ്ട് വരെ വെടിവെയ്ക്കാവുന്ന തോക്കും റാഫേലിൽ ഘടിപ്പിക്കാനവും. ഇതുവരെ 180 റാഫേൽ യുദ്ധ വിമാനങ്ങളാണ് ഫ്രഞ്ച് സേനകൾക്ക് ലഭിച്ചിട്ടുള്ളത് അതിൽ എയർ ഫോഴ്സിന് 63 രണ്ട് സീറ്റർ വിമാനവും 69 ഒറ്റ സീറ്റർ വിമാനവും നേവിക്ക് 48 ഒറ്റസീറ്റർ യുദ്ധ വിമാനവുമുണ്ട്. ഫ്രഞ്ച് സേനയെ കൂടാതെ ഈജിപ്യൻ, ഖത്തർ സേനകൾക്കും റാഫേൽ സ്വന്തമായുണ്ട്. ഇന്ത്യൻ സേന 36 റാഫേൽ വിമാനങ്ങൾ ഉടൻ സ്വന്തമാക്കും.