റെനോയുടെ വനിതാദിനാഘോഷം 11 വരെ

രാജ്യാന്തര വനിതാ ദിനാഘോഷത്തോടനുബന്ധിച്ചു വനിതകൾക്കായി പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളുമായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. വനിതാ ദിനം പ്രമാണിച്ചു പ്രഖ്യാപിച്ച ഈ പദ്ധതികൾ ശനിയാഴ്ച വരെ പ്രാബല്യത്തിലുണ്ടാവും. വനിതകൾക്കു ഷോറൂമിലേക്കും തിരിച്ചും സൗജന്യ പിക് അപ് ആൻഡ് ഡ്രോപ് സൗകര്യം, വനിതകളുടെ സ്വയം പര്യാപ്തതയും സ്വാതന്ത്യ്രവും ലക്ഷ്യമിട്ട് കാർ പരിപാലനത്തെയും അത്യാവശ്യ പരിശോധനകളെയും കുറിച്ചു സൗജന്യ പരിശീലനം തുടങ്ങിയവയാണു റെനോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ സ്പെയർ പാർട്സിനും അക്സസറികൾക്കും അഞ്ചു ശതമാനം വിലക്കിഴിവ്, ലേബർ ചാർജിലും മൂല്യവർധിത സേവനങ്ങളിലും 10% ഇളവ്, റെനോ സെക്യ്വർ എക്സ്റ്റൻഡഡ് വാറന്റിക്ക് 10% ഇളവ്, സൗജന്യ വാഹന പരിശോധന, വനിതാ ഉപയോക്താക്കൾക്ക് സൗജന്യ ആരോഗ്യ പരിശോധന, റെനോ അഷ്വേഡ് ഇൻഷുറൻസിൽ നിന്നു പ്രത്യേക പദ്ധതി, വനിതാ ഇടപാടുകാർക്ക് ഉറപ്പുള്ള സമ്മാനം തുടങ്ങിയവയും റെനോ ലഭ്യമാക്കുന്നുണ്ട്.